എട്ടാം ക്ലാസുമുതല്‍ പീഡിപ്പിച്ചതായി പതിനാറുകാരിയുടെ പരാതി; മദ്രസാ അധ്യാപകനായ പിതാവ് ഉൾപ്പെടെ നാല് പേർ കാസർകോട് അറസ്റ്റിൽ

single-img
20 July 2020

പതിനാറുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മദ്രസാ അധ്യാപകനായ പിതാവ്‌ അടക്കം നാലുപേര്‍ പിടിയില്‍. കാസര്‍കോട് ജില്ലയിലെ നീലേശ്വരം തൈക്കടപ്പുറത്താണ് സംഭവം. പ്രദേശത്തെ പുഞ്ചാവി സ്വദേശി ഇജാസ് നീലേശ്വരം സ്വദേശികളായ റിയാസ്, മുഹമ്മദലി എന്നിവരാണ് പിതാവിനെക്കൂടാതെ പോലീസ് പിടിയിലായത്.

താന്‍ പീഡിപ്പിക്കപ്പെട്ടതായി പോലീസ് സ്‌റ്റേഷനിലെത്തി കുട്ടി നേരിട്ട് പരാതിപ്പെടുകയായിരുന്നു. സ്വന്തം വീട്ടില്‍ വെച്ചാണ് തന്നെ നിരന്തരം പിതാവ് പീഡിപ്പിച്ചതെന്നും എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ താന്‍ പീഡനം നേരിട്ടിരുന്നതായും കുട്ടി പോലീസില്‍ മൊഴി നല്‍കി. ഇതിനിടെ ഒരു തവണ ഗര്‍ഭിണിയാകുകയും അത് അലസിപ്പിച്ചതായും കുട്ടി വെളിപ്പെടുത്തി.

ഇപ്പോള്‍ പോലീസിന്റെ പിടിയിലായവരെ കൂടാതെ മറ്റു മൂന്നു പേരും പീഡിപ്പിച്ചിട്ടുണ്ടെന്ന് കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് ബാക്കിയുള്ളവര്‍ക്കായി തെരെച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.താന്‍ പീഡിപ്പിക്കപ്പെട്ടിരുന്ന വിവരം മാതാവിന് അറിയാമായിരുന്നുവെന്നും കുട്ടി പോലീസിനോട് പറഞ്ഞു. പിന്നീട് ഈ വിവരം അമ്മാവന്‍ അറിഞ്ഞതോടുകൂടി പോലീസില്‍ പാരാതിപ്പെടാന്‍ കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. നിലവില്‍ അമ്മാവന്റെ സംരക്ഷണയിലാണ് പെണ്‍കുട്ടി കഴിയുന്നത്. ഈ പെണ്‍കുട്ടിയുടെ പിതാവ് മുന്‍പും പോക്‌സോ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ള ആളാണ്.