മാസ്ക് ധരിക്കാതെ `ദെെവം തരുന്നത്´ ഏറ്റുവാങ്ങാൻ നടക്കുന്ന വെെദികൻ അറിയാൻ, നിരത്തിലിറങ്ങുന്ന ജനങ്ങളെ വീട്ടിലിരിക്കാൻ അഭ്യർത്ഥിച്ച് നടുറോഡിൽ മുട്ടുകുത്തി പ്രാർത്ഥിച്ച് മറ്റൊരു വെെദികൻ

single-img
20 July 2020

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാണ്. വെെറസ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും അശ്രദ്ധമായി നിരത്തിലിറങ്ങുന്ന ജനങ്ങളെ വീട്ടിലിരിക്കാൻ അഭ്യർത്ഥിച്ച് നടുറോഡിൽ മുട്ടുകുത്തി ദൈവനാമത്തിൽ അഭ്യർഥിക്കുകയാണ് ഒരു വെെദികൻ. രോഗം പടർന്നു പിടിച്ചുകൊണ്ടിരിക്കുന്നതിനിടയിലും ജാഗ്രത കാട്ടാതെ ജനങ്ങൾ കൂട്ടംകൂടിയ സാഹചര്യത്തിലാണ് വൈദികൻ പ്രാർത്ഥനയും അഭ്യർത്ഥനയുമായി രംഗത്തിറങ്ങിയത്. 

പള്ളിത്തോട് സെയ്ന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. ആന്റണി വാലയിലാണ് അശരദധരായ ജനങ്ങളെ ബോധവത്കരിക്കാൻ രംഗത്തിറങ്ങിയത്.  25 പേർക്കു കോവിഡ് സ്ഥിരീകരിച്ച സ്ഥലമാണ് ചേർത്തലയ്ക്ക് സമീപം കുത്തിയതോട് ഗ്രാമപ്പഞ്ചായത്തിലെ പള്ളിത്തോട് ഗ്രാമം. രോഗവ്യാപനമുണ്ടായിട്ടും ജനങ്ങൾ കൂസലന്യേ രംഗത്തിറങ്ങുന്നതു കണ്ടിക്കാണ് വേറിട്ട വഴിയിലൂടെ വെശദികൻ ബോധവത്കരിക്കാൻ ശ്രമിച്ചത്. 

രോഗ വ്യാപനം തീവ്രമായ ചെല്ലാനവുമായി തൊട്ടുകിടക്കുന്ന ഇവിടെ ട്രിപ്പിൾ ലോക്ഡൗണാണ്. ഇത്രയും ഗുരുതരമായ സാഹച്യമുണ്ടായിട്ടും ജനങ്ങൾ വീട്ടിലിരിക്കാതെ തെരുവിൽ കൂടുന്നതു പതിവാണെന്നു അധികാരികളും വ്യക്തമാക്കുന്നു. 

പൊലീസും ആരോഗ്യ പ്രവർത്തകരും പലവിധത്തിൽ പ്രവർത്തിച്ചെങ്കിലും ഇതു തുടർന്നുകൊണ്ടേയിരുന്നു. ഇനിയും തെരുവിൽ കൂട്ടംകൂടുന്നതു തുടർന്നാൽ വലിയ വിപത്താകുമെന്നതിനാലാണ് ഈ വഴി തിരഞ്ഞെടുത്തതെന്ന് ഫാ. ആൻ്റണി വ്യക്തമാക്കി. ശനിയാഴ്ച വൈകീട്ട് 20 കേന്ദ്രങ്ങളിൽ അദ്ദേഹം ദൈവത്തിൻ്റെ ഭാഷയിൽ അഭ്യർഥനയുമായി ജനങ്ങളിലേക്കിറങ്ങിച്ചെല്ലുകയായിരുന്നു. 

പൊലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും അനുവാദം വാങ്ങിയായിരുന്നു മൈക്കു വഴി ദൈവനാമത്തിലുള്ള ബോധവത്കരണമെന്നുള്ളതും എടുത്തു പറയേണ്ടതാണ്. കുർബാന ശേഷമുള്ള പ്രസംഗം പോലെ ദൈവ വചനങ്ങളും രോഗ വ്യാപന സാധ്യതകളും ഭവിഷ്യത്തും നിറച്ചായിരുന്നു അഭ്യർഥന. ഇടവക വികാരിയുടെ മുട്ടുകുത്തിയുള്ള അഭ്യർഥന ഫലം കണ്ടതായാണ് അധികാരികളുടെ  പ്രാഥമിക വിലയിരുത്തൽ. ഞായറാഴ്ച പള്ളിത്തോട്ടിൽ ആൾക്കൂട്ടങ്ങൾ ഒഴിവായെന്നും അവർ പറയുന്നു. 

വെെദികൻ്റെ രീതി സമുഹമാധ്യമങ്ങളിൽ പരക്കേ കെെയടി നേടുന്നുണ്ട്. കഴിഞ്ഞയാഴ്ച ഒരു വെെദികൻ മാസ്ക് ധരിക്കാൻ വിസമ്മതിച്ചത് വാർത്തയായിരുന്നു. കൊവിഡ് മഹാമാരിക്കെതിരെ കേരളം ജീവൻ പണയം വച്ച് പോരാടുമ്പോൾ സർക്കാർഔ നിർദ്ദേശങ്ങൾ അനുസരിക്കാതെ മാസ്കില്ലാതെ റോഡിലിറങ്ങിയ വെെദികനോട് പൊലീസ് മാസ്ക് ധരിക്കൻ ആവശ്യപ്പെടുന്ന സംഭവത്തിൻ്റെ ദൃശ്യങ്ങളാണ് അന്നു പ്രചരിച്ചത്. 

മാസ്ക് വയ്ക്കാൻ പൊലീസ് പറയുമ്പോൾ ദെെവ നിയമമേ കൊണ്ടു നടക്കുകയുള്ളൂ എന്നായിരുന്നു വെെദികൻ്റെ മറുപടി. മാസ്ക് ധരിക്കില്ല എന്ന് വാ പൊത്തിപ്പിടിച്ചുകൊണ്ട് കടുപ്പിച്ചു പറയുകയും ചെയ്യുന്നു. പ്രാണഭയവും മരണഭയവുമില്ലെന്നും ഞങ്ങളെ വിശ്വാസത്തിൽ മാസ്ക് ധരിക്കാൻ പാടില്ലെന്നും ഇയാൾ ആൾക്കൂട്ടത്തിനു നേരെ കയർത്തുപറയുന്നു.

ഇതിനിടെ ജീവിച്ചിരുന്നാലല്ലേ ദെെവമുള്ളുവെന്നും ആൾക്കൂട്ടം പറയുന്നുണ്ട്. സമുഹമാധ്യമങ്ങളിൽ ഇയാൾക്ക് എതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. ഈ സംഭവങ്ങൾക്കിടയിലാണ് സഹജീവികൾക്കുവേണ്ടി മറ്റൊരു വെെദികൻ അഭ്യർത്ഥനയുമായി രംഗത്തെത്തിയതെന്നുള്ളതും ശ്രദ്ധേയമാണ്.