ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ പണത്തിന്‍റെ സ്വാധീനത്താല്‍ താഴെയിറക്കാന്‍ ശ്രമിക്കുന്നത് വിശ്വാസ വഞ്ചന: ശിവസേന

single-img
20 July 2020

ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടു അധികാരത്തിൽ എത്തുന്ന സര്‍ക്കാരിനെ പണത്തിന്‍റെ സ്വാധീനത്താൽ താഴെയിറക്കാന്‍ ശ്രമിക്കുന്നത് വിശ്വാസ വഞ്ചന എന്ന് ശിവസേന. അങ്ങിനെ ചെയ്യുന്നതിനെ കുറ്റകൃത്യമായി കാണേണ്ട സമയമാമായെന്ന് രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയേക്കുറിച്ച് ശിവസേന മുഖപത്രമായ സാമ്നയിൽ എഴുതി.

ഇത്തരത്തിലുള്ള ഫോണ്‍ റെക്കോഡുകള്‍ പുറത്ത് വരുന്നതിലൂടെ വയനാട് എംപിക്ക് സ്വസ്ഥമായി മണ്ഡലം ശ്രദ്ധിക്കാന്‍ പോലും പറ്റാത്ത സാഹചര്യമാണുള്ളത്. മുൻപ് രാജസ്ഥാന്‍ സർക്കാർ അട്ടിമറിക്കുന്നതിനുള്ള ഗൂഢാലോചനകളുമായി ബന്ധപ്പെട്ട് രണ്ട് ഓഡിയോ ക്ലിപ്പുകള്‍ പുറത്ത് വന്നിരുന്നു.ഈ സാഹചര്യത്തിലാണ് ശിവസേനയുടെ ഈ വിമര്‍ശനം.

കോൺഗ്രസിൽ നിന്നുള്ള വിമത എംഎൽഎ ഭന്‍വർലാൽ ശര്‍മ, ഗജേന്ദ്ര സിംഗ് , സഞ്ജയ് ജെയ്ൻ എന്നിങ്ങനെ മൂന്ന് പേർ ഉൾപ്പെട്ട ഓഡിയോ ക്ലിപ്പുകളാണ് അടുത്തിടെ പുറത്തുവന്നത്. ഇവയുമായി ബന്ധപ്പെട്ട് കേന്ദ്രം രാജസ്ഥാന്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.രാജസ്ഥാനിൽ സച്ചിന്‍ പൈലറ്റ് റിബല്‍ നിലപാട് സ്വീകരിച്ചത് പണത്തിന് വേണ്ടി മാത്രമാണെന്നും ശിവസേന ലേഖനത്തിൽ ആരോപിക്കുന്നു.

ഇത്തരത്തിൽ ഉയരുന്ന ആരോപണങ്ങളേക്കുറിച്ച് പ്രതികരിക്കാന്‍ ബിജെപി എന്തുകൊണ്ടാണ് തയ്യാറാവാത്തതെന്നും ശിവസേന ചോദ്യം ഉന്നയിച്ചു. തങ്ങൾക്കെതിരെ സംസാരിക്കുന്ന രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ സാമൂഹ്യ, രാഷ്ട്രീയ, മാനസീക സമ്മര്‍ദ്ദമാണ് ബിജെപി പ്രയോഗിക്കുന്നത് എന്നും ലേഖനം പറയുന്നു.