കോവിഡ് : 2019 സിവില്‍ സര്‍വീസസ് പരീക്ഷയുടെ ഇന്റര്‍വ്യൂ നടപടികള്‍ പുനരാരംഭിച്ചു

single-img
20 July 2020

കൊവിഡ് വൈറസ് വ്യാപന പ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച 2019 ലെ സിവില്‍ സര്‍വീസസ് പരീക്ഷയുടെ ഇന്റര്‍വ്യൂ നടപടികള്‍ കമ്മീഷൻ പുനരാരംഭിച്ചു. ബാക്കിയുള്ള ഇന്റര്‍വ്യൂ 2020 ജൂലൈ 20 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിക്കുകയും ഉദ്യോഗാര്‍ഥികളെ മുന്‍കൂട്ടി അറിയിക്കുകയും ചെയ്തതായി കമ്മീഷന്‍ മാധ്യമങ്ങളെ അറിയിച്ചു.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍, വിദഗ്ധര്‍, കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ ആരോഗ്യസുരക്ഷയെ മുന്‍നിര്‍ത്തി അനുയോജ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യമാകെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാവാത്ത സാഹചര്യത്തില്‍ ഒറ്റത്തവണത്തേക്ക് മാത്രം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനെത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇരുഭാഗത്തേക്കുമുള്ള ഏറ്റവും കുറഞ്ഞ എയര്‍ ടിക്കറ്റ് നിരക്ക് നല്‍കാന്‍ കമ്മീഷന്‍ തീരുമാനം എടുത്തിട്ടുണ്ട്.

കമ്മീഷന്‍ നല്‍കിയ പേഴ്‌സനാലിറ്റി ടെസ്റ്റിനുള്ള ഇലക്ട്രോണിക് കോള്‍ ലെറ്റര്‍ ലഭിച്ചിട്ടുള്ള ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് നിയന്ത്രണമേഖലയിലൂടെയുള്ള സഞ്ചാരം അനുവദിക്കണമെന്ന് അതാത്സം സ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.