കോവിഡ് മുക്തയായി വീട്ടിലെത്തിയ ചേച്ചിക്ക് കിടിലൻ ഡാന്‍സുമായി സ്വീകരണമൊരുക്കി അനുജത്തി; വീഡിയോ വൈറല്‍

single-img
20 July 2020

കോവിഡ് വൈറസ് ബാധയിൽ നിന്നും മുക്തയായി വീട്ടിലെത്തിയ സഹോദരിക്ക് കിടിലൻ ഡാൻസുമായി
സ്വീകരണമൊരുക്കിയ അനിയത്തിയും അതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. ആളുകള്‍ ഇല്ലാതെ തീര്‍ത്തും വിജനമായ നിരത്തിലൂടെ ദൂരെ നിന്നും നടന്നു വരികയാണ് ചേച്ചി. ഇത് കണ്ടുകൊണ്ട്‌ വീടിന് മുന്നിൽ നിന്ന് പാട്ട് റെഡിയാക്കുന്ന തിരക്കിലാണ് അനിയത്തി. സഹോദരി ഏകദേശം അടുത്തെത്താറാകുമ്പോൾ പാട്ടുപെട്ടി ഓൺ ചെയ്യുന്നു. പിന്നെ കാണുന്നത് കിടിലൻ ഡാൻസാണ്.

ഈ സമയം ചേച്ചിയുടെ കൈകളിൽ ബാ​ഗും മറ്റ് സാധനങ്ങളുമുണ്ടെങ്കിലും ചേച്ചിയും അനിയത്തിയുടെ നൃത്തത്തിൽ പങ്കാളിയാകുന്നുണ്ട്. ഇതിന് ശേഷം ആരതിയുഴിഞ്ഞാണ് ചേച്ചിയെ വീട്ടിനുള്ളിലേക്ക് കയറ്റുന്നത്. ദീപാംശു കബ്റ എന്ന് പേരുള്ള ഐപിഎസ് ഓഫീസറാണ് ട്വിറ്ററിൽ ഈ വീഡിയോ പങ്കു വച്ചിരിക്കുന്നത്.

കോവിഡ് വൈറസിനെ പരാജയപ്പെടുത്തി വീട്ടിലെത്തിയ ചേച്ചിക്ക് അനിയത്തി നൽകുന്ന സ്വീകരണം എന്ന തലക്കെട്ടോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.