മുലപ്പാൽ ശ്വാസനാളത്തിൽ കുരുങ്ങി: പതിനാലു ദിവസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു

single-img
20 July 2020

പതിനാലു ദിവസം പ്രായമുള്ള കുഞ്ഞ് ശ്വാസനാളത്തിൽ മുലപ്പാൽ കുരുങ്ങിമരിച്ചു. മരുതറോഡ്‌ ഇരട്ടയാൽ ശങ്കരച്ചൻ കാടിൽ വാടകയ്ക്കു താമസിക്കുന്ന ഷിബു–ശരണ്യ ദമ്പതിമാരുടെ പെൺകുഞ്ഞാണു മരിച്ചത്‌. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്. 

കുഞ്ഞിനു പാൽ കൊടുത്തു കിടത്തിയ ശേഷം കുളിക്കാൻ പോയ ശരണ്യ തിരിച്ചെത്തിയപ്പോൾ കുട്ടിക്ക്‌ അനക്കമില്ലായിരുന്നു. ഉടനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മുലപ്പാൽ ശ്വാസനാളത്തിൽ അടഞ്ഞതാണു മരണ കാരണമെന്നു ഡോക്ടർ അറിയിച്ചതായി കസബ പൊലീസ് പറഞ്ഞു. കൊടുമ്പ്‌ കാരേക്കാട്‌ സ്വദേശിയായ ഷിബു ഒന്നര വർഷമായി ഇരട്ടയാലിലാണു താമസം. പാലക്കാട്ടെ മൊബൈൽ ഷോറൂം ജീവനക്കാരനാണ്. മൂന്ന് വയസുള്ള സംഷി മകളാണ്.