ട്വിറ്റര്‍ ഫോളോവേഴ്സ്: 6 കോടിയും കടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
19 July 2020

സോഷ്യൽ മീഡിയയായ ട്വിറ്ററിൽ ഫോളോവേഴ്സിന്‍റെ എണ്ണത്തില്‍ 6 കോടി കടന്നിരിക്കുകയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിൽ 60 മില്യണ്‍ പേര്‍ പിന്തുടരുന്നുണ്ട്. നേരത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2009ലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ അക്കൌണ്ട് തുടങ്ങിയത്.

2010 എത്തിയപ്പോൾ ഒരുലക്ഷം ആളുകളായിരുന്നു അദ്ദേഹത്തെ പിന്തുടര്‍ന്നിരുന്നത്. അടുത്ത ഒരു വർഷത്തിൽ ഇത് നാലുലക്ഷമായി ഉയര്‍ന്നു. പ്രധാന മന്ത്രിയായ ശേഷം സ്വച്ഛ് ഭാരത്, സ്ത്രീ സുരക്ഷ, ഗ്യാസ് സബ്സിഡി ഉപേക്ഷിക്കല്‍ തുടങ്ങിയ നിരവധി പദ്ധതികളെക്കുറിച്ച് ട്വിറ്റര്‍ അക്കൌണ്ടിലൂടെ അദ്ദേഹം നിരന്തരമായി സംവദിച്ചിരുന്നു.

ഇപ്പോൾ കൊവിഡ് 19 നിയന്ത്രണങ്ങള്‍ക്കായി സ്വീകരിച്ച ചുവടുകളെക്കുറിച്ചും പ്രധാനമന്ത്രി സജീവമായി ട്വിറ്റര്‍ സംവാദം ഉപയോഗപ്പെടുത്തിയിരുന്നു. അമേരിക്കയുടെ മുൻ പ്രസിഡന്‍റായ ബരാക് ഒബാമയെ 120 മില്യണ്‍ ആളുകളാണ് ട്വിറ്ററില്‍ പിന്തുടരുന്നത്.