സ്ഫോടനം നടത്തി എടിഎം തകര്‍ത്ത് 22 ലക്ഷം രൂപ കവര്‍ന്നു; മോഷ്ടാക്കള്‍ക്കായുള്ള അന്വേഷണം ആരംഭിച്ച് പോലീസ്

single-img
19 July 2020

സ്ഫോടനം നടത്തി എടിഎം തകര്‍ത്ത് മധ്യപ്രദേശില്‍ 22 ലക്ഷം രൂപ കവര്‍ന്നു. സംസ്ഥാനത്തെ പന്ന ജില്ലയില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് എടിഎം തകര്‍ത്ത ശേഷം പണം കവര്‍ന്നത്. സംഭവ സമയം എടിഎമ്മിലെ കാവല്‍ക്കാരനെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയ ശേഷമാണ് പണവുമായി രണ്ടംഗ സംഘം കടന്നത്. പ്രദേശത്തെ സിമാരിയ ടൗണിലെ എസ്ബിഐ എടിഎമ്മാണ് രണ്ടംഗ സംഘം തകര്‍ത്തത്.

ഇതുവരെ മോഷ്ടാക്കളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് മാധ്യമങ്ങളെ അറിയിച്ചു. അതേസമയം 22 ലക്ഷം രൂപ എടിഎമ്മില്‍ നിന്നും നഷ്ടപ്പെട്ടതായി ബാങ്ക് അധികൃതര്‍ പറഞ്ഞു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ എടിഎമ്മിലെത്തിയ രണ്ടംഗ സംഘം സെക്യൂരിറ്റിയെ തള്ളിയിട്ട ശേഷം തോക്കിന്‍ മുനയില്‍ നിര്‍ത്തി എടിഎം തകര്‍ത്ത് പണം എടുക്കുകയായിരുന്നു.