പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തവർക്ക് 100 റിയാൽ പിഴയുമായി ഒമാന്‍

single-img
19 July 2020

ഒമാൻ രാജ്യത്തെ പൊതുസ്ഥലങ്ങളിൽ മാസ്‍ക് ധരിക്കാത്തവർക്ക് 100 റിയാൽ പിഴ ചുമത്താൻ തീരുമാനമെടുത്തു. മുൻപ് 20 റിയാലായിരുന്ന പിഴത്തുക 100 റിയാലാക്കി കൂട്ടിക്കൊണ്ട് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ആന്റ് കസ്റ്റംസ് ലെഫ്‌. ജനറൽ ഹസ്സൻ ബിൻ മോഹിഷിൻ അൽ ശർഖി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

ഒമാനിൽ കൊവിഡ് വൈറസ് വ്യാപനം അനുദിനം വർദ്ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് ഒമാൻ സുപ്രിം കമ്മറ്റിയുടെ നിർദ്ദേശപ്രകാരമാണ് ഈ നടപടി എന്ന് ഉത്തരവിൽ പറയുന്നു. അവസാന 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് പത്തു പേരാണ് മരിച്ചത്.

ഇതോടുകൂടി ഒമാനിലെ ആകെ മരണസംഖ്യ 318 ആയി ഉയര്‍ന്നു. മാത്രമല്ല, ഇന്ന് 1157 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരിൽ 933 പേര്‍ ഒമാന്‍ സ്വദേശികളാണ്.