ലോക്ക്ഡൗണിനിടെ ബട്ടര്‍ ചിക്കന്‍ കഴിക്കാന്‍ ആഗ്രഹം; യാത്ര ചെയ്തത് 32 കിലോമീറ്റര്‍; ഒടുവില്‍ പോലീസ് പിടിയില്‍

single-img
19 July 2020

ആർക്കാണെങ്കിലും ഇടയ്ക്കൊക്കെ ബട്ടര്‍ ചിക്കന്‍ കഴിക്കാന്‍ ആഗ്രഹം തോന്നുന്നത് സ്വാഭാവികം. ഇവിടെ ഇതാ ഇത്തരത്തിൽ ഒരു ആഗ്രഹം വന്നപ്പോൾ അതിനായി ഇറങ്ങിയ ആള്‍ക്ക് പോലീസ് പിടിവീണു. ആസ്ട്രേലിയയിലെ മെല്‍ബണിലാണ് കൊവിഡ് ലോക്ക് ഡൌൺ നിലനിൽക്കുമ്പോൾ ബട്ടര്‍ ചിക്കന്‍ കഴിക്കാന്‍ ഒരാൾക്ക് തോന്നിയത്.

വെറുതെ തോന്നുക മാത്രമല്ല, ഇതിനായി ഇയാൾ 32 കിലോമീറ്റര്‍ യാത്ര ചെയ്യുകയും ചെയ്തു. അതോടുകൂടി നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 1652 ഡോളർ പിഴയും ഈടാക്കിയത്. അതേസമയം രാജ്യത്തെ ലോക്ക് ഡൌൺ നിയമം ലംഘിച്ച 74 പേരിലൊരാളാണ് ഇയാളെന്നാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
കഴിയുന്നതും ജനങ്ങൾ വീട്ടിനുള്ളില്‍ തന്നെ കഴിയണമെന്നും നിയമം പാലിക്കണമെന്നുമാണ് മെല്‍ബണ്‍ അധികൃതര്‍ ആളുകളോട് ആവശ്യപ്പെടുന്നത്.