ഗവര്‍ണറെ കാണണമെങ്കില്‍ ഇനി മുതൽ കൊവിഡ് നെ​ഗറ്റീവ് പരിശോധനാഫലം കൈയില്‍ വേണം; ഉത്തരവുമായി ഹിമാചൽ രാജ്ഭവൻ

single-img
19 July 2020

ഇന്ത്യന്‍ സംസ്ഥാനമായ ഹിമാചൽ പ്രദേശില്‍​ ​ഗവർണർ ബന്ദരു ദത്താത്രേയയെ കാണാൻ എത്തുന്നവർ ഇനി മുതൽ കൊവിഡ് നെ​ഗറ്റീവ് പരിശോധനാഫലം കൈവശം കരുതണം. സംസ്ഥാന ഗവര്‍ണറുടെ ആസ്ഥാനമായ രാജ്ഭവൻ പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ നിർദ്ദേശമുള്ളത്.

കൊവിഡ് 19 നെ​ഗറ്റീവ് പരിശോധനാ ഫലം ലഭിച്ചിട്ടുണ്ടോ എന്ന് ​ഗവർണറെ കാണാൻ വരുന്നവരോട് ആവശ്യപ്പെടാൻ രാജ്ഭവൻ ഉത്തരവ് പുറപ്പെടുവിച്ചതായി ​ഗവർണറുടെ സെക്രട്ടറി രാകേഷ് കൻവർ അറിയിക്കുകയായിരുന്നു. സംസ്ഥാനമാകെ കൊവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ജൂലൈ 21 മുതൽ നഹാൻ ന​ഗരത്തിൽ കർഫ്യൂ പ്രഖ്യാപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് സിർമൗർ ജില്ലാ ഭരണകൂടം.

കര്‍ഫ്യൂ സമയം മദ്യഷോപ്പുകൾ, ഔഷധ വ്യാപാര സ്ഥാപനങ്ങൾ എന്നിവയൊഴികെ എല്ലാം അടച്ചിടാൻ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. എന്നാല്‍ ഈ ദിവസങ്ങളില്‍ സർക്കാർ ഓഫീസുകളും ബാങ്കുകളും തുറന്ന് പ്രവർ‌ത്തിക്കും. നഗരങ്ങളില്‍ ശുചിത്വ നടപടികൾ നടത്തുമെന്നും മജിസ്ട്രേറ്റ് അറിയിച്ചിട്ടുണ്ട്.