ചട്ട ലംഘനം നടത്തിയ മന്ത്രി കെടി ജലീലിനെ കോടതിയില്‍ വിചാരണയ്ക്ക് വിധേയനാക്കണം; പ്രധാന മന്ത്രിക്ക് കത്തയച്ച് ബെന്നി ബെഹനാന്‍

single-img
19 July 2020

സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ്, ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി മന്ത്രി കെ ടി ജലീലിനെതിരെ ഫെറ നിയമത്തിന്റെ ലംഘനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവും എംപിയുമായ ബെന്നി ബെഹനാന്‍. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന യുഎഇ കോണ്‍സുലേറ്റ് ജനറലുമായി അനൗദ്യോഗിക സംഭാഷണം നടത്തിയത് ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേറ്ററി ആക്ട് പ്രകാരം (ഫെറ) ലംഘിച്ചിച്ചെന്നാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.

താന്‍ ഫെറ നിയമത്തിന്റെ ലംഘനങ്ങള്‍ നടത്തിയതായി മന്ത്രി തന്നെ പുറത്തു വിട്ടതായും കുറ്റസമ്മതം നടത്തിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ മന്ത്രിയെ കോടതിയില്‍ വിചാരണയ്ക്ക് വിധേയനാക്കണമെന്നും ബെന്നി ബെഹനാന്‍ പ്രധാനമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.

ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേറ്ററി ആക്ടിലെ മൂന്നാം ചട്ടം അനുസരിച്ച് നിയമ നിര്‍മാണ സഭാംഗങ്ങള്‍ പണമായോ അല്ലാതെയോ വിദേശ സഹായം കൈപ്പറ്റുന്നത് വിലക്ക് പറയുന്നുണ്ട്. അത് മാത്രമല്ല, മറ്റൊരു രാജ്യത്തിന്റെ കോണ്‍സുല്‍ ജനറലുമായി നേരിട്ട് ഇടപാടുകള്‍ നടത്തുന്നത് നിയമപ്രകാരം തെറ്റാണ്.

മന്ത്രി കെടി ജലീലിന്റെ നടപടി പ്രോട്ടോകോള്‍ ഹാന്‍ഡ്ബുക്കിലെ പതിനെട്ടാം അധ്യായ പ്രകാരം തെറ്റാണെന്നും പരാതിയില്‍ ബെന്നി ബഹനാന്‍ ആരോപിക്കുന്നു. ഈ കുറ്റത്തിന് കുറഞ്ഞത് അഞ്ച് വര്‍ഷം തടവോ പിഴയോ ലഭിക്കേണ്ട അല്ലെങ്കില്‍ രണ്ടും കൂടെയോ ലഭിക്കാവുന്നതാണെന്നും ബെന്നി ബെഹനാന്‍ ചൂണ്ടിക്കാട്ടി.