തിരുവനന്തപുരത്തെ തീരദേശത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

single-img
18 July 2020

തിരുവനന്തപുരത്തെ തീരദേശത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. തീരത്തുനിന്നുള്ളവരെ പുറത്തുപോകാനും പുറത്തുനിന്നും ആരെ തീരത്തേക്ക് പ്രവേശിക്കാനും അനുവദിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. സമൂഹവ്യാപനമുണ്ടായി എന്ന് മുഖ്യമന്ത്രി പറഞ്ഞ പൂന്തുറ, വിഴിഞ്ഞത്തിനടുത്തുള്ള പുല്ലുവിള തുടങ്ങി ജില്ലയിലെ മുഴുവന്‍ തീരമേഖലയും അടച്ചിടാനാണ് തീരുമാനമെടുത്തിരിക്കുന്നത്. 

ലോക്ക്ഡൗണിനെത്തുടര്‍ന്ന് ജോലിയില്ലാതാകുന്ന തീരനിവാസികള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ അടക്കം സൗകര്യങ്ങള്‍ സര്‍ക്കാര്‍ എത്തിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കടകള്‍ നിശ്ചിത സമയത്തേക്ക് തുറക്കുന്നതും പരിഗണിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചിട്ടുണ്ട്. 

സമൂഹവ്യാപനം ഉണ്ടായ പൂന്തുറയിലും പുല്ലുവിളയിലും ഓരോ ഗ്രൂപ്പ് ആളുകളെ കണ്ടെത്തി പരിശോധന നടത്താനാണ് തീരുമാനം. ഓരോ പ്രദേശത്തുമുള്ള രോഗികളെ ആദ്യഘട്ടത്തില്‍ അവിടെത്തന്നെ ചികില്‍സിക്കാനാണ് ഇപ്പോൾ തീരുമാമെടുത്തിരിക്കുന്നത്.