സുപ്രീംകോടതി അഭിഭാഷകന് 100 രൂപ പിഴവിധിച്ചു: 50 പെെസ നാണയങ്ങൾ ശേഖരിച്ചു നൽകി അഭിഭാഷകർ

single-img
18 July 2020

സുപ്രീം കോടതി വിധിയ്ക്ക് എതിരെ പ്രതീകാത്മക പ്രതിഷേധവുമായി അഭിഭാഷകർ. കേസ് ലിസ്റ്റ് ചെയ്യുന്നതിൽ സുപ്രീംകോടതി രജിസ്ട്രിയിലെ ഉദ്യോഗസ്ഥർ പക്ഷപാതം കാണിക്കുന്നുവെന്ന് പരാതിപ്പെട്ട അഡ്വ. റീപക് കൻസലിന് കോടതി 100 രൂപ പിഴ വിധിച്ചതിനെതിരെയാണ് പ്രതിഷേധം. 100 രൂപ പിഴയടയ്ക്കാനായി അഭിഭാഷകർ വാട്‌സാപ്പ് ഗ്രൂപ്പ് വഴി 50 പൈസ വീതം ശേഖരിക്കാൻ ശ്രമം തുടങ്ങി. ഒട്ടേറെ അഭിഭാഷകർ 50 പൈസ നൽകാൻ തയ്യാറായി രംഗത്തെത്തിയിട്ടുണ്ട്. 

ഹർജികൾ ലിസ്റ്റ് ചെയ്യുന്നതിൽ രജിസ്ട്രി ചിലർക്ക് മുൻഗണന നൽകുന്നുവെന്നായിരുന്നു കൻസലിന്റെ ആരോപണം. ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ചാണ് 100 രൂപ പിഴചുമത്തി ഹർജി തള്ളിയത്. പരാതിക്കാർക്കും അഭിഭാഷകർക്കും വേണ്ടി രജിസ്ട്രിയിലെ ഉദ്യോഗസ്ഥർ പകലും രാത്രിയും ജോലിചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ നടപടി.

50 പെെസയുടെ 200 നാണയങ്ങൾ പഴയായി ഒടുക്കുവാനാണ് അഭിഭാഷകരുടെ തീരുമാനം.