യുവതുർക്കികൾ പുറത്തു പോയാൽ കോൺഗ്രസിന് ഒന്നും സംഭവിക്കില്ല: രാഹുൽ ഗാന്ധി

single-img
18 July 2020

കോ​ണ്‍​ഗ്ര​സി​ൽ​നി​ന്ന് യു​വ തു​ർ​ക്കി​ക​ൾ പു​റ​ത്തു​പോ​യ​തു​കൊ​ണ്ട് പാ​ർ​ട്ടി​ക്ക് ഒ​ന്നും സം​ഭ​വി​ക്കി​ല്ലെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി. ​മധ്യ​പ്ര​ദേ​ശി​ൽ​നി​ന്നും ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​ടെ കൂ​റു​മാ​റ്റ​ത്തി​ന്‍റെ​യും രാ​ജ​സ്ഥാ​നി​ൽ സ​ച്ചി​ൻ പൈ​ല​റ്റി​ന്‍റെ ഇ​ട​യ​ലി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ഹു​ലി​ന്‍റെ പ​രാ​മ​ർ​ശം. 

യു​വ നേ​താ​ക്ക​ൾ പു​റ​ത്തു​പോ​കു​ന്ന​തു​കൊ​ണ്ട് പാ​ർ​ട്ടി​ക്ക് കോ​ട്ട​മൊ​ന്നും സം​ഭ​വി​ക്കി​ല്ല. മ​റി​ച്ച് പു​തി​യ നേ​താ​ക്ക​ളു​ടെ ഉ​ദ​യ​ത്തി​ന് ഉ​പ​ക​രി​ക്കു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ ആ​രു​ടെ​യും പേ​ര് പ​റ​ഞ്ഞ് അ​ല്ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ​രാ​മ​ർ​ശ​മെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ദ്യാ​ർ​ഥി വി​ങ്ങാ​യ എ​ൻ​എ​സ്യു​ഐ​യു​മാ​യി സം​വ​ദി​ക്ക​വെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.