ഇ-മൊബിലിറ്റി പദ്ധതിയിൽ നിന്ന് പ്രൈസ് വാട്ടർ ഹൗസ് കൂപ്പറെ ഒഴിവാക്കി

single-img
18 July 2020

ഇ-മൊബിലിറ്റി പദ്ധതിയിൽ നിന്ന് പ്രൈവ് വാട്ടർ ഹൗസ് കൂപ്പറെ ഒഴിവാക്കി സംസ്ഥാന സർക്കാർ. കൺസൾട്ടൻസി സ്ഥാനത്ത് നിന്നാണ് പി.ഡബ്ല്യൂ.സിയെ ഒഴിവാക്കിയത്. നേരത്തെ സ്‌പേസ് പാർക്കിന്റെ കൺസൾട്ടൻസി സ്ഥാനത്ത് നിന്ന് പ്രൈസ് വാട്ടർ ഹൗസ് കൂപ്പറെ നീക്കിയിരുന്നു. സംസ്ഥാനസർക്കാരിന്റെ കൺസൾട്ടൻസി കരാറുകൾക്കെതിരെ സി.പി.എം കേന്ദ്രനേതൃത്വം രംഗത്തെത്തിയതോടെയാണ് സംസ്ഥാന സർക്കാർ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറെ മാറ്റിയത്. 

സംസ്ഥാനത്തെ എല്ലാ കൺസൾട്ടൻസി കരാറുകളും പുന:പരിശോധിക്കണമെന്നും കരിമ്പട്ടികയിലുള്ള സ്ഥാപനങ്ങൾക്ക് കരാർ നൽകരുതെന്നുമാണ് കേന്ദ്രനേതൃത്വത്തിന്റെ നിർദേശം.പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന് എതിരെ കടുത്ത ആരോപണങ്ങളാണ് പ്രതിപക്ഷം നേരത്തെ ഉന്നയിച്ചിരുന്നത്. സെബി വിലക്കിയ കമ്പനിക്കാണ് കരാർ നൽകിയതെന്നായിരുന്നു പ്രധാന വാദം. ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കമ്പനിയെ നിയമിച്ചതിൽ അപാകതയില്ലെന്ന് വിശദീകരിച്ചിരുന്നു. 

ഇ മൊബിലിറ്റി സർക്കാറിന്റെ നയമാണ്. 2022 ഓടെ പത്ത് ലക്ഷം വൈദ്യുതി വാഹനങ്ങൾ നിരത്തിലിറക്കാനാണ് ആലോചന. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് എന്ന സ്ഥാപനം, ഇന്ത്യാ ഗവൺമെന്റിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഇൻഫർമേറ്റിക് സെന്റർ സർവീസസ് ഇൻ കോർപ്പറേറ്റട് എംപാനൽ ചെയ്തിട്ടുള്ള സ്ഥാപനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.