പ്രളയ കെടുതിയില്‍ അസം ജനത; കാസിരംഗ ദേശീയോദ്യാനം വെള്ളത്തിനടിയില്‍

single-img
18 July 2020

കോവിഡ് വൈറസ് വൈറസ് വ്യാപനത്തിന് പിന്നാലെ പ്രളയം കൂടി എത്തിയതിന്റെ ദുരവസ്ഥയില്‍ അസമിലെ ജനങ്ങള്‍. അസമിലെ വിവിധ ജില്ലകളിലുള്ള ജനങ്ങളെയാണ് ശക്തമായ പ്രളയം ബാധിച്ചിരിക്കുന്നത്. തുടര്‍ച്ചയായ മഴമൂലമുണ്ടായ വെള്ളപ്പൊക്കവും ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് ഉയര്‍ന്നതുമാണ് പ്രളയത്തിനിടയാക്കിയത്.

നിലവില്‍ സംസ്ഥാനത്തെ 30 ഓളം ജില്ലകളിലെ 54 ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചു. ഇതുവരെ 75 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രളയത്തില്‍ കാസിരംഗ ദേശീയോദ്യാനവും വെള്ളത്തിനടിയിലായി. കാസിരംഗ ദേശീയോദ്യാനത്തിലെ 96 മൃഗങ്ങളാണ് ഇതുവരെ ചത്തൊടുങ്ങിയത്.

ഇതില്‍ കാണ്ടാമൃഗങ്ങളും കാട്ടുപന്നികളും മുള്ളന്‍പന്നികളും മാനുകളും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ ഉള്‍പ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ശക്തമായ ഒഴുക്കില്‍പ്പെട്ട് നിരവധി മൃഗങ്ങള്‍ പുറത്തേക്കെത്തി.