ബംഗ്ലാവ് സീല്‍ ചെയ്ത് നഗരസഭാ അധികൃതര്‍; കോവിഡ് സ്ഥിരീകരിച്ച ഐശ്വര്യ റായിയേയും മകളെയും ആശുപത്രിയിലേയ്ക്ക് മാറ്റി

single-img
18 July 2020

ഈ ആഴ്ച ആദ്യം കോവിഡ് സ്ഥിരീകരിച്ച ബോളിവുഡ് നടി ഐശ്വര്യ റായിയേയും മകള്‍ ആരാധ്യയേയും ആശുപത്രിയിലേയ്ക്ക് മാറ്റി. മുംബൈയിലുള്ള നാനാവതി ആശുപത്രിയിലേയ്ക്കാണ് ഇരുവരെയും മാറ്റിയത്. ഇതുവരെ ജുഹു ബീച്ചിന് സമീപം ‘ജല്‍സ’ എന്ന ബംഗ്ലാവിലാണ് ഇരുവരും ഐസോലേനില്‍ കഴിഞ്ഞിരുന്നത്.

പക്ഷെ ഈ ബംഗ്ലാവ് നഗരസഭാ അധികൃതര്‍ സീല്‍ ചെയ്തതോടെയാണ് ഐശ്വര്യയേയും മകളേയും ആശുപത്രിയിലേക്ക് മാറ്റെണ്ടിവന്നത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഐശ്വര്യയ്ക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ കുടുംബത്തില്‍ അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍ എന്നിവരും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്.