കാണാതായ യുഎഇ കോണ്‍സലേറ്റ് ഗൺമാനെ കണ്ടെത്തി: കൈ ഞരമ്പ് മുറിച്ച നിലയില്‍ വ്യക്തി

single-img
17 July 2020

സ്വപ്‌ന സുരേഷ് മുഖ്യ കണ്ണിയായ സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ, കാണാതായ യുഎഇ കോണ്‍സലേറ്റ് ഗണ്‍മാന്‍ എസ് ആര്‍ ജയഘോഷിനെ കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തി. വീടിന് സമീപത്ത് നിന്നാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരും പൊലീസുകാരും ചേര്‍ന്ന് വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

ജയഘോഷിനെ കാണാനില്ല എന്ന് കാണിച്ച് ബന്ധുക്കള്‍ തുമ്പ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ കണ്ടെത്തുന്നതിനുളള അന്വേഷണം നടക്കുന്നതിനിടെയാണ് വീടിന് സമീപത്തുളള പറമ്പില്‍ റോഡിനോട് ചേര്‍ന്ന് കണ്ടെത്തിയത്. റോഡിലൂടെ നടന്നുവന്ന രണ്ടുപേരാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

സ്വപ്‌ന സുരേഷിന്റെ ഫോണ്‍ കോള്‍ ലിസ്റ്റില്‍ ജയഘോഷിന്റെ നമ്പറുമുണ്ട്. ജൂലൈ 3,4,5 തീയതികളില്‍ ജയഘോഷിനെ സ്വപ്‌ന പലതവണ വിളിച്ചിരുന്നു. ജൂലൈ അഞ്ചിനാണ് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന 30 കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തത്.  ഉദ്യോഗസ്ഥര്‍ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് റാഷിദ് ഖാമിസ് അല്‍ അഷ്മിയ രാജ്യം വിട്ടത്.