വിമത എംഎല്‍എമാര്‍ താമസിക്കുന്ന ഹരിയാനയിലെ ഹോട്ടലിൽ പ്രവേശിക്കാൻ രാജസ്ഥാന്‍ പോലീസ്‌; തടഞ്ഞ് ഹരിയാന പോലീസ്; നടക്കുന്നത് നാടകീയ രംഗങ്ങൾ

single-img
17 July 2020

റിസോര്‍ട്ട് രാഷ്ട്രീയം നടക്കുന്ന രാജസ്ഥാനില്‍ കളം നിറഞ്ഞ് രാഷ്ട്രീയ നീക്കങ്ങള്‍. രാജസ്ഥാനിലുള്ള വിമത എംഎല്‍എമാര്‍ താമസിക്കുന്ന ഹരിയാനയിലുള്ള മനേസറിലെ ഹോട്ടലിന് മുന്നില്‍ രാജസ്ഥാനില്‍ നിന്നുള്ള സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലുള്ള പോലീസ് സംഘത്തെ ഹോട്ടലില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഹരിയാന പോലീസ് തടഞ്ഞുനിര്‍ത്തി. കോണ്‍ഗ്രസുമായി കലഹത്തില്‍ ഏര്‍പ്പെട്ട സച്ചിന്‍ പൈലറ്റിനൊപ്പമുള്ള കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ ഈ ഹോട്ടലിലാണ് ഇപ്പോള്‍ താമസിക്കുന്നത്.

നിലവില്‍ സച്ചിന്‍ പൈലറ്റിനും അദ്ദേഹത്തിന്റെ കൂടെയുള്ള 18 എംഎല്‍എമാര്‍ക്കുമെതിരെ ഈ മാസം 21 വരെ നടപടികളൊന്നും എടുക്കരുതെന്ന് രാജസ്ഥാന്‍ സ്പീക്കര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയുണ്ടായി. സച്ചിനെയും അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും നിയമസഭയില്‍നിന്നും അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്കെതിരെയുള്ള സച്ചിന്‍ പൈലറ്റും 18 എംഎല്‍എമാരും സമര്‍പ്പിച്ച ഹരജിയിലായിരുന്നു കോടതിയുടെ ഈ നിര്‍ദ്ദേശം.