ജനപ്രിയ നോവലിസ്റ്റും എഴുത്തുകാരനുമായ സുധാകര്‍ മംഗളോദയം അന്തരിച്ചു

single-img
17 July 2020

ജനപ്രിയ നോവലിസ്റ്റും എഴുത്തുകാരനുമായ സുധാകര്‍ മംഗളോദയം എന്നപേരിൽ അറിയപ്പെടുന്ന സുധാകര്‍ പി നായര്‍ അന്തരിച്ചു. കോട്ടയം ജില്ലയിലെ വൈക്കത്തിന് സമീപം വെള്ളൂരാണ് വീട്. സുധാകര്‍ മംഗളോദയം മനോരമ, മംഗളം തുടങ്ങിയ ആഴ്ചപ്പതിപ്പുകളിലൂടെയാണ് ശ്രദ്ധേയനായത്. അതിനു പുറമേ ഏതാനും നോവലുകള്‍ പുസ്തകങ്ങളായും പ്രസിദ്ധീകരിച്ചിരുന്നു.

പി പത്മരാജന്റെ സംവിധാനത്തില്‍ ഒരുങ്ങിയ കരിയിലക്കാറ്റുപോലെ എന്ന സിനിമയുടെ കഥ സുധാകര്‍ പി നായര്‍ എന്ന യഥാര്‍ത്ഥ പേരിലാണ് അദ്ദേഹം എഴുതിയത്. 1985ല്‍ പ്രദര്‍ശനത്തിനെത്തിയ വസന്തസേന എന്ന ചലച്ചിത്രത്തിന്റെ കഥയും ഇദ്ദേഹത്തിന്റേതാണ്.

പുസ്തകങ്ങളായി പാദസ്വരം, നന്ദിനി ഓപ്പോള്‍, ഒറ്റക്കൊലുസ്സ്, ചിറ്റ, ഈറന്‍ നിലാവ്, വെളുത്ത ചെമ്പരത്തി, വാസ്തുബലി, ഓട്ടുവള, നിറമാല, ചാരുലത തുടങ്ങി നിരവധി കൃതികള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ നന്ദിനി ഓപ്പോള്‍ പിന്നീടു സിനിമയായി മാറിയിരുന്നു.