ബിസ്മി സ്പെഷ്യല്‍: നിവിന്‍ പോളിയും ഐശ്വര്യ ലക്ഷ്മിയും വീണ്ടും ഒന്നിക്കുന്നു

single-img
17 July 2020

സൂപ്പര്‍ ഹിറ്റായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയ്ക്ക് ശേഷം ഐശ്വര്യ ലക്ഷ്മിയും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്നു. നവാഗത സംവിധായകന്‍ രാജേഷ് രവി സംവിധാനം ചെയ്യുന്ന ബിസ്മി സ്‌പെഷല്‍ എന്ന സിനിമയിലൂടെയാണ് ഇരുവരും എത്തുന്നത്.

സുഷിന്‍ ശ്യാമാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സനു വര്‍ഗീസ് സിനിമാറ്റോഗ്രഫി. മുഹമ്മദ് അലിയാണ് എഡിറ്റര്‍. വീക്കന്‍ഡ് ബ്ലോക്ബസ്‌റ്റേഴ്‌സിനായി വേണ്ടി സോഫിയ പോള്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജീവ് രവിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചെയ്യുന്ന തുറമുഖമാണ് നിവിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

ഇതില്‍ ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍, സുദേവ് നായര്‍, അര്‍ജുന്‍ അശോകന്‍, നിമിഷ സജയന്‍, മണികണ്ഠന്‍ ആചാരി എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.