കേരളത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 791 പേര്‍ക്ക് ; സമ്പര്‍ക്കത്തിലൂടെ രോഗബാധിതര്‍ 532

single-img
17 July 2020

കേരളത്തില്‍ ഇന്ന് 791 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 532 പേർക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.ഇവരില്‍ 42 പേരുടെ ഉറവിടം വ്യക്തമായില്ല. സംസ്ഥാനത്ത് ഇന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം 133 പേര്‍ രോഗമുക്തി നേടിയതായും തിരുവനന്തപുരത്തെ പൂന്തുറയില്‍ സാമൂഹ്യവ്യാപനം സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകൾ 285 ആയി ഉയര്‍ന്നു. ഇന്ന് രോഗം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള‌ള കണക്ക് തിരുവനന്തപുരം-246, എറണാകുളം-115,ആലപ്പുഴ,പത്തനംതിട്ട-87, കൊല്ലം-47, കോട്ടയം-34, കോഴിക്കോട്,തൃശൂർ,കാസര്‍കോട്-32, പാലക്കാട് 31, വയനാട് 28,മലപ്പുറം 25, ഇടുക്കി 11,കണ്ണൂർ -9 എന്നിങ്ങിനെയാണ്.

ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 135 പേര്‍ വിദേശത്ത് നിന്ന് വന്നവരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 98 , ആരോഗ്യ പ്രവർത്തകർ 15, ഐടിബിപി 1, ബിഎസ്എഫ് 1, കെഎസ്ഇ 7 എന്നിങ്ങനെയാണ്.

സംസ്ഥാനത്തെ തീരമേഖലയിൽ അതിവേഗം രോഗവ്യാപനം ഉണ്ടാകുന്നു എന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. കരിങ്കുളം പഞ്ചായത്തിൽ പുല്ലുവിളയിൽ 97 സാംപിളുകൾ പരിശോധിച്ചപ്പോൾ 51 പോസിറ്റീവ് ആണ്. പൂന്തുറയിലെ ആയുഷ് കേന്ദ്രത്തിൽ 50 ടെസ്റ്റില്‍ 26 പോസിറ്റീവ്. പുതുക്കുറിശിയിൽ 75 സാംപിളുകൾ പരിശോധിച്ചപ്പോൾ 20 എണ്ണം പോസിറ്റീവ് ആയി. രോഗവ്യാപനം തീവ്രമായതിന്റെ ലക്ഷണമാണിത് എന്ന് മുഖ്യമന്ത്രിപറഞ്ഞു. നിലവിലുള്ള ഗുരുതരമായ സ്ഥിതി നേരിടാൻ എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ച് മുന്നോട്ട് പോകാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

Media Briefing

Media Briefing

Posted by Chief Minister's Office, Kerala on Friday, July 17, 2020