കോവിഡ് പ്രതിരോധിക്കാന്‍ സ്വര്‍ണം കൊണ്ടുള്ള മാസ്ക്; ചെലവ് 3.5 ലക്ഷം രൂപ

single-img
17 July 2020

ലോകമാകെ ഭീതി പരത്തുന്ന കൊവിഡിനെ പ്രതിരോധിക്കാനായി സ്വര്‍ണം കൊണ്ടുള്ള മാസ്‌കും തയ്യാര്‍. നമ്മുടെ രാജ്യത്ത് തന്നെ കട്ടക്കില്‍ നിന്നുള്ള ബിസിനസുകാരനാണ് സ്വര്‍ണ മാസ്‌കുമായി ഇത്തരത്തിൽ രംഗത്തുവന്നത്. കട്ടക്കിലെ കേശര്‍പൂര്‍ നിവാസിയായ അലോക് മൊഹന്തിയാണ് ഇതിന്റെ പിന്നില്‍.

ഏകദേശം 3.5 ലക്ഷം രൂപ വിലമതിക്കുന്നതാണ് ഈ സ്വര്‍ണ മാസ്‌ക്. ചെറുപ്പം മുതല്‍ സ്വര്‍ണത്തോട് വളരെയധികം അഭിനിവേശമുള്ള വ്യക്തിയായിരുന്നു താനെന്ന് അദ്ദേഹം പറയുന്നു. ഇതിന് തെളിവ് എന്നോണം മൊഹന്തിയുടെ കഴുത്തിലും വിരലുകളിലും നിരവധി സ്വര്‍ണാഭരണങ്ങള്‍ ഉണ്ട്.

ഇപ്പോൾ വൈറസ് രോഗ വ്യാപനം ഉണ്ടായപ്പോൾ മറ്റുള്ള വ്യക്തികള്‍ സ്വര്‍ണത്തിന്റെ മാസ്‌ക് ധരിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ എനിക്ക് വേണ്ടി ഒരെണ്ണം നിര്‍മ്മിക്കാന്‍ ഞാന്‍ ഡിസൈനറോട് ആവശ്യപ്പെട്ടെന്ന് അദ്ദേഹം പറയുന്നു.സ്വർണ്ണത്താൽ എന്‍ 95 മാസ്‌ക് ആണ് നിര്‍മ്മിച്ചിരിക്കുന്നത്. മൂന്നരലക്ഷം രൂപ ചെലവിൽ 22 ദിവസം കൊണ്ടാണ് മാസ്‌ക് നിര്‍മ്മിച്ചത്. 100 ഗ്രാം സ്വര്‍ണ്ണമാണ് മാസ്ക് നിർമ്മാണത്തിനായി ഉപയോഗിച്ചത്.