കിടക്ക, ബെഡ് ഷീറ്റ്, തലയണ, തോർത്ത്‌,പുതപ്പ്; കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സഹായമഭ്യര്‍ത്ഥിച്ച് എറണാകുളം ജില്ലാ കളക്ടര്‍

single-img
17 July 2020

കോവിഡ് രോഗവ്യാപനം രൂക്ഷമായതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സഹായമഭ്യര്‍ത്ഥിച്ച് എറണാകുളം ജില്ലാ കളക്ടര്‍. ചികിത്സയ്ക്കായി പഞ്ചായത്ത്, നഗരസഭാ തലത്തില്‍ തന്നെ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കേണ്ട സമയമായിരിക്കുന്നു. പഞ്ചായത്തുകളിലും നഗരസഭാ വാര്‍ഡ് തലത്തിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം എന്ന് അദ്ദേഹം അറിയിച്ചു.

50 മുതല്‍ 100 വരെ കോവിഡ് പൊസിറ്റീവ് വ്യക്തികളെ പ്രവേശിപ്പിക്കാവുന്നതായിരിക്കും ഓരോ കേന്ദ്രവും . ഇത്തരത്തില്‍ പതിനായിരത്തിനും പന്ത്രണ്ടായിരത്തിനുമിടയില്‍ രോഗികള്‍ക്കുള്ള സൗകര്യങ്ങള്‍ കണ്ടേത്തേണ്ടതുണ്ട്. മടക്കാവുന്ന കട്ടില്‍ മുതല്‍ ആംബുലന്‍സ് വരെ നീളുന്നതാണ് ആവശ്യമുള്ള കാര്യങ്ങളുടെ പട്ടിക.

തദ്ദേശ സ്ഥാപനങ്ങളില്‍ ചികിത്സാ കേന്ദ്രങ്ങളാക്കുന്നതിന് തിരഞ്ഞെടുക്കുന്ന ഹാളുകളിലും സ്ഥാപനങ്ങളിലും ആവശ്യമായ ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും സംഭാവനയായി ലഭ്യമാക്കുന്നതിനാണ് സഹകരണം അഭ്യര്‍ത്ഥിക്കുന്നത്.

സംഘടനകള്‍ക്കും വ്യക്തികള്‍ക്കും സാധനസാമഗ്രികള്‍ കളക്ടറേറ്റിന് സമീപം തൃക്കാക്കര നഗരസഭാ കമ്യൂണിറ്റി ഹാളിലെ ജില്ലാതല സംഭരണകേന്ദ്രത്തിലോ താലൂക്ക് ആസ്ഥാനങ്ങളോട് ചേര്‍ന്ന് ഉടനെ തുറക്കുന്ന കേന്ദ്രങ്ങളിലോ ഏല്‍പ്പിക്കാം.

എഫ്. എൽ. ടി. സി കളിലേക്ക് അടിയന്തരമായി ആവശ്യമുള്ള വസ്തുക്കൾ:

മടക്കാവുന്ന കട്ടിലുകള്‍
എക്സ്റ്റന്‍ഷന്‍ ബോര്‍ഡുകള്‍
കിടക്ക
ബെഡ് ഷീറ്റ്
തലയണ
തോർത്ത്‌
പുതപ്പ്
സർജിക്കൽ മാസ്ക്
പി. പി. ഇ കിറ്റ്
ആംബുലൻസ്

• സ്റ്റീൽ പാത്രങ്ങൾ
• സ്റ്റീൽ ഗ്ലാസ്സുകൾ
• ഇലക്ട്രിക് ഫാൻ
• സ്പൂൺ
• ജഗ്
• മഗ്‌
• ബക്കറ്റ്
• സോപ്പ്
• ഹാൻഡ് സാനിറ്റൈസർ

• ചെറിയ ബിന്നുകൾ
• കസേര, ബെഞ്ച്
• സാനിറ്ററി പാഡുകൾ
• ഡയപ്പർ
• പേപ്പർ
• പേന
• മാസ്ക്

• എമർജൻസി ലാംപ്
• മെഴുകുതിരി
• കുടിവെള്ളം
• വോളന്റീയർമാർക്കുള്ള താമസ സൗകര്യം
• വസ്ത്രങ്ങൾ അലക്കാനുള്ള സംവിധാനങ്ങൾ
• മാലിന്യ സംസ്കരണ സംവിധാനം
• റെഫ്രിജറേറ്റർ
• അഗ്നിശമന ഉപകരണങ്ങൾ