ഇന്ന് വിഎസിൻ്റെ വിവാഹവാർഷികം: സഖാവിൻ്റെ വിവാഹത്തിന് ക്ഷണിച്ച പാർട്ടി സെക്രട്ടറിയുടെ കത്തിന് ഇന്നും പുതുമ

single-img
16 July 2020

വി.എസ് അച്യുതാനന്ദന്റെ വിവാഹ ജീവിതം ഇന്ന് 53-ാം വരർഷത്തിലേക്ക്. 1967 ജൂലൈ 16നാണ് വിഎസ് അച്യുതാനന്ദന്‍ വസുമതിയെ വിവാഹം കഴിച്ചത്. സാധരണയായി വിവാഹവാർഷികം കുടുംബത്തിൽ ഒതുക്കി നിർത്തുകയാണ് വിഎസിൻ്റെ പതിവ്. എന്നാൽ ഇത്തവണ കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ കടുത്ത നിയന്ത്രണത്തിലാണ് വിഎസിൻ്റെ വിവാഹദിനം കടന്നുപോകുന്നത്. 

വിവാഹദിവസം മൂന്നുമണിക്കാണ് താലികെട്ട് നടന്നത്. അതിനുശേഷം  സഹോദരന്റെ വീട്ടില്‍ നവവധുവിനെ ഇരുത്തി വിഎസ് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി. രാത്രിയിലെത്തിയതോടെ ഒരു വാടക വീട്ടിലേക്കും നവ ദമ്പതികള്‍ മാറുകയായിരുന്നു. 

അന്നു തൊട്ടിങ്ങോട്ട് വിഎസിന് നിഴലായി വസുമതിയും ഉണ്ട്. സന്തോഷ ജീവിതമെന്ന് വിഎസും ഭാര്യ വസുമതിയും തങ്ങളുടെ ജീവിതത്തെക്കുറിച്ചു പറയുന്നത്.