യുഎഇ അറ്റാഷെയും സ്വപ്‌ന സുരേഷും ഫോണില്‍ സംസാരിച്ചത് 117 തവണ; കോള്‍ലിസ്റ്റ് പുറത്ത്

single-img
16 July 2020

തിരുവനന്തപുരം വിമാന താവളം വഴി നടന്ന സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളും സംസ്ഥാനത്തെ യുഎഇ കോണ്‍സുലേറ്റ് ജനറലും തമ്മില്‍ തുടര്‍ച്ചയായി ഫോണില്‍ സംസാരിച്ചതായുള്ള രേഖകള്‍ പുറത്ത് വന്നു.

യുഎഇ അറ്റാഷെയും ഇപ്പോള്‍ എന്‍ഐഎ കസ്റ്റഡിയില്‍ ഉള്ള സ്വപ്‌നയും തമ്മില്‍ ജൂണ്‍ 1 മുതല്‍ ജൂണ്‍ 30 വരെ 117 തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട് എന്നാണ് ഇവയില്‍ നിന്നും വ്യക്തമാകുന്നത്.

അതേസമയം ജൂലൈ 1 മുതല്‍ നാല് വരെയുള്ള ദിവസങ്ങളില്‍ 35 തവണ അറ്റാഷെ വിളിച്ചിട്ടുണ്ട്. ജൂലൈ മൂന്നാം തിയതി മാത്രം 20 തവണ അറ്റാഷെയും പ്രതികളും തമ്മില്‍ സംസാരിച്ചിട്ടുണ്ട്. വിമാന താവളത്തില്‍ സരിത്ത് നയതന്ത്ര ബാഗ് ഏറ്റെടുക്കാന്‍ വരുമ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇത് വിട്ടുകൊടുത്തിരുന്നില്ല.

ഇതിനെ തുടര്‍ന്ന് അവിടേക്ക് ഔദ്യോഗിക വേഷത്തിലെത്തിയ അറ്റാഷെ ബാഗ് വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥരോട് ബഹളമുണ്ടാക്കി എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.എന്നിട്ട് പോലും അധികൃതര്‍ ബാഗ് വിട്ടുകൊടുക്കാതിരുന്നതോടെ ബാഗ് തിരിച്ചയക്കണമെന്ന് അദ്ദേഹം നിലപാടെടുത്തു.

ഈ തീരുമാനം നടപ്പാക്കാനും കസ്റ്റംസ് കമ്മീഷണറും കാര്‍ഗോയുടെ ചുമലയുള്ള ഉദ്യോഗസ്ഥരും തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ്‌ അറ്റാഷെയ്ക്ക് എംബസിയില്‍ നിന്ന് അന്വേഷണത്തോട് സഹകരിക്കണമെന്ന് വിവരം ലഭിക്കുന്നത്. ഇതിന് ശേഷം അഞ്ചാം തിയതി ബാഗ് തുറന്ന് പരിശോധിച്ചത് അറ്റാഷെയുടെ സാന്നിധ്യത്തിലായിരുന്നു.

സ്വര്‍ണ്ണം കണ്ടെത്തിയതിനെ അദ്ദേഹത്തിനോട് തുടര്‍ന്ന് കാര്യം തിരിക്കയപ്പോള്‍ സരിത്തിനെയാണ് ബാഗേജ് വാങ്ങാന്‍ ചുമതലപ്പെടുത്തിയതെന്നും ഭക്ഷണസാധനങ്ങള്‍ എത്തിക്കാനാണ് പറഞ്ഞതെന്നുമായിരുന്നു അദ്ദേഹം കസ്റ്റംസിനോട്പറഞ്ഞത്.