പാലത്തായി പീഡനം; ബിജെപി നേതാവായ പ്രതി പത്മരാജന് ജാമ്യം

single-img
16 July 2020

കണ്ണൂർ ജില്ലയിലെ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകനും ബിജെപി നേതാവുമായ പത്മരാജന് ജാമ്യം അനുവദിച്ചു. അറസ്റ്റ് ചെയ്യപ്പെട്ടു 90 ദിവസം പൂര്‍ത്തിയായപ്പോഴാണ് ഭാഗിക കുറ്റപത്രം ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചത്. നിലവില്‍ ഇയാള്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ അന്വേശന്‍ അസംഘം ചുമത്തിയിരുന്നില്ല.

ഇതേ കേസില്‍ മുന്‍പ് ജൂലൈ എട്ടിന് പദ്മരാജന്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി ഹൈക്കോടതി തളളിയിരുന്നു. അതിന്നേ മുന്‍പ് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും അതും തളളി പോയിരുന്നു. ഇന്ന് ഹര്‍ജി പരിഗണിച്ച ഹൈ കോടതി കേസില്‍ പെണ്‍കുട്ടിയുടെ മാതാവിനെയും കക്ഷി ചേര്‍ത്താണ് പത്മരാജന്റെ ജാമ്യ ഹര്‍ജി തളളിയത്.

കേസില്‍ പ്രധാന പ്രതിയായ കുനിയില്‍ പത്മരാജന്‍ ഇതുവരെ തലശേരി സബ്ജയിലില്‍ റിമാന്‍ഡിലായിരുന്നു. ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. അന്വേഷണ സംഘം ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പ് ചുമത്തിയാണ് തലശ്ശേരി പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കുട്ടിയെ അധ്യാപകന്‍ ശാരീരികമായി ഉപദ്രവിച്ചെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. കേസില്‍ തുടര്‍ന്നും ലൈംഗിക ഉപദ്രവത്തെ സംബന്ധിച്ച് തുടരന്വേഷണം നടത്തണമെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു.