പീഡിപ്പിക്കാന്‍ ശ്രമം; അമ്മയുടെ സുഹൃത്തിനെ 19കാരി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

single-img
16 July 2020

തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച അമ്മയുടെ സുഹൃത്തിനെ 19കാരി മര്‍ദ്ദിച്ച് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. മഹാരാഷ്ട്രയിൽ നാസിക്കിലാണ് 53വയസുകാരനെ യുവതി മര്‍ദിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. സംഭവം നടക്കുമ്പോൾ വീട്ടില്‍ അമ്മ ഇല്ലായിരുന്നു.

ഭര്‍ത്താവിന്റെ കൂടെ താനെയിലായിരുന്ന 19കാരി ജൂണിലാണ് പ്രസവത്തിനായി നാട്ടിലെത്തിയത്. അമ്മയുടെ ഒപ്പം താമസിച്ച സുഹൃത്താണ് യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. തനിക്കെതിരെയുള്ള പീഡന ശ്രമം തടഞ്ഞ യുവതി ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു.

എന്നാല്‍, യുവതിയുടെ ആക്രമണത്തിൽ പ്രകോപിതനായ ഇയാള്‍ യുവതിയെ മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെ തുടർന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തിയ യുവതി പിന്നാലെ ഇയാളെ മര്‍ദിച്ച് അവശനാക്കുകയായിരുന്നു.