കോവിഡ്: പുകവലി ഉപേക്ഷിച്ചത് ഒരു മില്യനില്‍ കൂടുതല്‍ ആളുകൾ എന്ന് സര്‍വേ റിപ്പോര്‍ട്ട്

single-img
16 July 2020

കോവിഡ് -19 വൈറസ് വ്യാപനം ആരംഭിച്ചത് മുതൽ ലോകത്തില്‍ ഒരു മില്യനില്‍ കൂടുതല്‍ ആളുകൾ പുകവലി ഉപേക്ഷിച്ചു എന്ന് ചാരിറ്റി ആക്ഷൻ ഓൺ സ്മോക്കിംഗ് ആന്റ് ഹെൽത്ത് (ആഷ്) നടത്തിയ സർവേ പറയുന്നു.

പുറത്തു വന്ന കണക്കുകള്‍ പ്രകാരം പുകവലി ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ അവസാന ഒരു ദശകത്തിനിടെയിലെ ഏറ്റവും ഉയർന്ന തോതാണ് രേഖപ്പെടുത്തിയതെന്നാണ് ബിബിസിയുടെ റിപ്പോർട്ട്.

അവസാനത്തെ നാല് മാസങ്ങളിൽ പുകവലി ഉപേക്ഷിച്ചവരിൽ 41% പേർ കൊറോണ വൈറസ് പടർന്നതു മൂലമാണ് തങ്ങള്‍ പുകവലി നിർത്തിയതെന്ന് അഭിപ്രായപ്പെട്ടു. 2007 ൽ ആദ്യമായി ഈ സർവേ ആരംഭിച്ചതിനു ശേഷം മറ്റേത് വർഷത്തേക്കാളും ഈ വർഷം 2020 ജൂൺ വരെ കൂടുതൽ ആളുകൾ പുകവലി ഉപേക്ഷിച്ചതായി യൂണിവേഴ്‌സിറ്റി കോളജ് ലണ്ടൻ (യുസിഎൽ) മറ്റൊരു സർവേയിൽ കണ്ടെത്തുകയുമുണ്ടായി.

ഈ വര്‍ഷം ഏപ്രിൽ 15- നും ജൂൺ 20- നും ഇടയിൽ, ആഷിനെ പ്രതിനിധീകരിച്ച് പോൾസ്റ്റർ യൂഗോവ് 10,000 പേരോട് അവരുടെ പുകവലി ശീലത്തെ കുറിച്ച് ചോദിക്കുകയും ബ്രിട്ടനില്‍ പുകവലി ഉപേക്ഷിക്കുന്ന മൊത്തം ആളുകളുടെ എണ്ണം കണക്കാക്കാൻ ഈ ഫലങ്ങൾ ഉപയോഗിക്കുകയും ചെയ്തു.

അവസാന നാല് മാസത്തിനിടെ പുകവലി ഉപേക്ഷിച്ചവരിൽ പകുതിയിൽ താഴെ ആളുകൾ തങ്ങളുടെ തീരുമാനത്തിൽ കൊറോണ കോവിഡ് പങ്കു വഹിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഓരോരുത്തരും അഭിമുഖീകരിക്കുന്ന ആരോഗ്യപരമായ ആശങ്കകൾ, ലോക്ക്ഡൗൺ സമയം പുകയിലയുടെ ലഭ്യത കുറവ്, സുഹൃത്തുക്കള്‍ ഒത്തുചേർന്നുള്ള പുകവലി ഇല്ലാതായത് എന്നിങ്ങിനെയുള്ള നിരവധി ഘടകങ്ങൾ ഇതിന് കാരണമായിട്ടുണ്ട്.