കോവിഡിൻ്റെ അപകടാവസ്ഥ ഒഴിവാക്കുന്ന മരുന്നിൻ്റെ പേര് വെളിപ്പെടുത്തി ഗവേഷകർ: `ഇതുപയോഗിച്ചുള്ള അ‍ഞ്ച് ദിവസത്തെ ചികിത്സയിൽ വൈറസ് പൂർണ്ണമായും ഇല്ലാതായി´

single-img
16 July 2020

കോവിഡ് രോഗത്തെ സംബന്ധിക്കുന്ന ആശ്വാസകരമായ ഒരു വെളിപ്പെടുത്തലുമായി ഗവേഷകർ. കൊളസ്ട്രോൾ മരുന്നായി ഉപയോഗിക്കുന്ന ഫെനോഫൈബ്രേറ്റ് കോവിഡിൻറെ അപകടാവസ്ഥ ഒഴിവാക്കുമെന്നാണ്  ​ഗവേഷകർ അഭിപ്രായപ്പെടുന്നത്. ഈ മരുന്ന് കോവിഡിനെ  സാധാരണ ജലദോഷത്തിൻറെ തലത്തിലേക്ക് മാറ്റാൻ സഹായിക്കുമെന്നാണ് കണ്ടെത്തൽ. രോ​ഗം ബാധിച്ച മനുഷ്യകോശങ്ങളിൽ നടത്തിയ പരീക്ഷണമാണ് ഈ കണ്ടെത്തലിലേക്കെത്തിയത്.

https://youtu.be/2SSAP9DBfFg

കാർബോഹൈഡ്രേറ്റിന്റെ ദഹനം സാഴ്‌സ്-കോവ്-2 വൈറസ് തടയുന്നതിനാൽ ശ്വാസകോശത്തിൽ കൊഴുപ്പ് അടിയാൻ കാരണമാകുമെന്ന് ഗവേഷകർ പറയുന്നു. ഈ സാഹചര്യമാണ് വൈറസിന് പെരുകാൻ ​ഗുണകരമാകുന്നത്. എന്നാൽ ഈ പ്രക്രിയ തടയാൻ ഫെനോഫൈബ്രേറ്റിനു കഴിയും. അ‍ഞ്ച് ദിവസത്തെ ചികിത്സയിൽ വൈറസ് പൂർണ്ണമായും ഇല്ലാതായെന്നും ​ഗവേഷകർ അവകാശപ്പെട്ടിരിക്കുകയാണ്. 

ഹീബ്രൂ സർവകലാശാലയിലെ ​ഗവേഷകരാണ് ഈ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ബയോ എൻജിനീയറിങ് സെൻറർ ഡയറക്റ്റർ പ്രൊഫ. യാക്കോവ് നമിയാസ്, ന്യൂയോർക്ക് മൗണ്ട് സിനായ് മെഡിക്കൽ സെൻററിലെ ബെഞ്ചമിൻ ടെനോവറുമായി ചേർന്നു നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തൽ. ക്ലിനിക്കൽ പഠനങ്ങളിൽ ഇത് ശരിയാണെന്ന് കണ്ടെത്തിയാൽ കോവിഡ് 19ന്റെ തീവ്രത ഒരു സാധരണ ജലദോഷത്തിന്റെ തലത്തിലേക്ക് കുറയ്ക്കാൻ സാധിക്കുമെന്ന് ഇവർ അഭിപ്രായപ്പെട്ടു.

ശ്വാസകോശത്തിന് കൊവിഡ് വൈറസ് എന്തൊക്കെ മാറ്റങ്ങളുണ്ടാക്കുന്നു എന്നു വിശദമായി പഠിച്ച ശേഷമാണ് രണ്ടു ഗവേഷകരും പരീക്ഷണത്തിന് തയാറായതെന്ന് പ്രസ്താവന വ്യക്തമാക്കുന്നു. കൊഴുപ്പ് കൂട്ടുന്നു എന്നതു കൊണ്ടു തന്നെയാണ് പ്രമേഹവും കൊളസ്ട്രോളും അധികമുള്ളവർ ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്നതെന്നും ഇവർ അവകാശപ്പെടുന്നു. കൂടുതൽ കൊഴുപ്പ് ദഹിപ്പിച്ചു കളയാൻ ഫെനോഫൈബ്രേറ്റ് സെല്ലുകളെ അനുവദിക്കും. വൈറസിന്‍റെ പിടിയിൽ നിന്ന് അവ സെല്ലുകളെ മോചിപ്പിക്കും. അഞ്ചു ദിവസത്തെ ചികിത്സ കൊണ്ടു തന്നെ വൈറസ് ഏതാണ്ടു പൂർണമായി ഇല്ലാതാവുമെന്നും ഗവേഷകർ അവകാശപ്പെടുന്നുണ്ട്.