സ്വർണ്ണം വാങ്ങിയത് ക്രൗഡ് ഫണ്ടിംഗ് ഉപയോഗിച്ച്: രണ്ടുപേർ കൂടി അറസ്റ്റിൽ

single-img
16 July 2020

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പണം മുടക്കിയ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. മഞ്ചേരി സ്വദേശി അന്‍വര്‍, വേങ്ങര സ്വദേശി സെയ്തലവി എന്നിവരാണ് പിടിയിലായത്. മലപ്പുറത്തുവെച്ചാണ് ഇവരെ കസ്റ്റംസ് പിടികൂടിയത്.

സ്വര്‍ണക്കടത്തിന് പണം മുടക്കിയ രണ്ടുപേരാണ് അറസ്റ്റിലായത്. കേസില്‍ നേരത്തെ അറസ്റ്റിലായ റമീസിന്റെയും അംജത് അലിയുടെയും സുഹൃത്തുക്കളാണ് പിടിയിലായത്. അംജത് അലി വഴിയാണ് ഇവര്‍ കള്ളക്കടത്തിന് പണം മുടക്കാന്‍ എത്തിയതെന്നാണ് സൂചന.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. സ്വര്‍ണം വാങ്ങാന്‍ നടത്തിയത് വിപുലമായ ധനസമാഹരണം ആണെന്ന് കസ്റ്റംസ് സൂചിപ്പിച്ചു. പലരില്‍ നിന്നായി ശേഖരിച്ചത് 14.8 കോടിയാണ്. നിക്ഷേപകരെയും വാങ്ങുന്നവരെയും കണ്ടെത്തുന്നത് മൂവാറ്റുപുഴ സ്വദേശി ജലാല്‍ ആണെന്നും കസ്റ്റംസ് സൂചിപ്പിച്ചു.