ലോകത്തെ രക്ഷിക്കാന്‍ കഴിയുന്നത് ഇന്ത്യയ്ക്ക്; കോവിഡ് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയ്ക്കാകുമെന്ന് ബില്‍ഗേറ്റ്‌സ്

single-img
16 July 2020

ഇന്ത്യയിലെ ആരോഗ്യ രംഗത്തെ പ്രശംസിച്ച് ബില്‍ ഗേറ്റ്‌സ്. കോവിഡ് വൈറസിനെ നിയന്തിക്കാനുള്ള വാക്‌സിന്‍ നിര്‍മ്മിക്കാനും അതുവഴി ലോകത്തെ മുഴുവന്‍ രക്ഷിക്കാനും ഇന്ത്യക്ക് കഴിയുമെന്ന് അദ്ദേഹം
‘ഇന്ത്യാസ് വാര്‍ എഗെയ്ന്‍സ്റ്റ് ദ വൈറസ്’ എന്ന ഡോക്യുമെന്ററിയില്‍ സംസാരിക്കവേയാണ് പറഞ്ഞു.

ഇന്ത്യൻ മെഡിക്കല്‍ രംഗം അതിശക്തമാണ്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന മരുന്ന് കമ്പനികള്‍ ലോകത്താകമാനം മരുന്ന് വിതരണം നടത്തുന്നുണ്ട്. മറ്റുള്ള രാജ്യങ്ങളിൽ ഉള്ളതിനേക്കാൾ കൂടുതല്‍ വാസ്‌കിനുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുണ്ടെന്നും ബില്‍ ഗേറ്റ്‌സ് കൂട്ടിച്ചേർത്തു.

തന്റെ സംഭാഷണത്തിൽ സെറാം ഇന്‍സ്റ്റിറ്റ്യൂട്ട്, ബയോ ഇ, ഭാരത് ബയോട്ടെക്ക് എന്നീ പ്രമുഖ ഇന്ത്യന്‍ മരുന്ന് കമ്പനികളെക്കുറിച്ചും ബില്‍ ഗേറ്റ്‌സ് പരാമര്‍ശിക്കുകയുണ്ടായി. ഇന്ത്യ എന്നത് വലിയ ഒരു രാജ്യമാണ്.

അതേപോലെ തന്നെ നഗരങ്ങളിലെ ജനസംഖ്യയും വളരെ വലുതാണ്. എന്നിരുന്നാലും കോവിഡ് വെല്ലുവിളി നേരിട്ടപ്പോഴും ഇന്ത്യ ശക്തമായി പ്രതികരിച്ചെന്ന് ബില്‍ ഗേറ്റ്‌സ് അഭിപ്രായപ്പെട്ടു. അന്താരാഷ്‌ട്ര ചാനലായ ഡിസ്‌കവറി പ്ലസിലാണ് ബില്‍ ഗേറ്റ്‌സിന്റെ ഈ ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്നത്.