ഒരു രാത്രി ഇരുട്ടിവെളുത്തപ്പോൾ അനിൽ നമ്പ്യാർ ഇതുവരെ പറയാത്ത ഒരു കാര്യം പറഞ്ഞു, സ്വപ്ന യുഎഇ കോൺസുൽ ഉദ്യോഗസ്ഥയായിരുന്നു: അനിൽ നമ്പ്യാരെ വ്യാജരേഖാ കേസിൽ അറസ്റ്റുചെയ്ത വാർത്തയും സമൂഹമാധ്യമങ്ങളിൽ നിറയുന്നു

single-img
16 July 2020

സ്വർണക്കടത്ത് കേസ് പ്രതി സ്വപന സുരേഷിനെ തന്റെ ഫോണില്‍ നിന്നും വിളിച്ചിരുന്നതായി‌ ജനം ടി.വി ചീഫ്‌ അനിൽ നമ്പ്യാർ വെളിപ്പെടുത്തിയതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്.  തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക് ഡിപ്ലോമാറ്റിക് ബാഗേജ് വഴി 30 കിലോ സ്വർണ്ണം വന്നതായുള്ള വാർത്തയുടെ പശ്ചാത്തലത്തിൽ ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിലാണ് താൻ സ്വപ്നയെ വിളിച്ചതെന്ന് അനിൽ നമ്പ്യാർ തൻ്റെ ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരിച്ചിരിക്കുന്നത്. എന്നാൽ സ്വർണ്ണ കള്ളക്കടത്തിൻ്റെ വാർത്ത പുറത്തു വന്ന ദിവസം തന്നെയുള്ള അനിൽ നമ്പ്യാരുടെ ഫോഎൺ വിളിയാണ് സമൂഹമാധ്യമങ്ങളെ സംശയത്തിലേക്ക് തള്ളിയിടുന്നതും. 

യുഎഇ കോൺസുൽ ജനറലിൻ്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറി സ്ഥാനത്ത് നിന്നും സ്വപ്ന സുരേഷ് സർക്കാർ വകുപ്പിലേക്ക് മാറിയ കാര്യം തനിക്കറിയില്ലായിരുന്നുവെന്നാണ് അനിൽ നമ്പ്യാർ നൽകുന്ന വിദീകരണം. അതുമാത്രമല്ല സ്വപ്നയാണ് കള്ളക്കടത്തിന് പിന്നിലെന്ന സൂചന പോലും ഇല്ലാത്തപ്പോഴാണ് ഞാൻ അവരെ വിളിച്ചതെന്നും അനിൽ നമ്പ്യാർ വയക്തമാക്കുന്നുണ്ട്. ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ വാർത്താശേഖരണത്തിന് എനിക്കാരെയും വിളിക്കാമെന്നും ഇനിയും വിളിക്കുമെന്നും നമ്പ്യാർ ഉറപ്പിച്ചു പറയുന്നുമുണ്ട്. 

ഇക്കഴിഞ്ഞ ജൂലൈ അഞ്ചാം തീയ്യതി ഞായറാഴ്ച ഉച്ചയ്ക്ക് ഞാൻ എൻ്റെ ഫോണിൽ നിന്നും സ്വപ്നയെ വിളിച്ചിരുന്നു. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക് ഡിപ്ലോമാറ്റിക് ബാഗേജ് വഴി 30 കിലോ സ്വർണ്ണം വന്നതായുള്ള വാർത്തയുടെ പശ്ചാത്തലത്തിലാണ് അവരെ വിളിച്ചത്. ദുബായിൽ നിന്നും ഇത്തരത്തിലൊരു ബാഗേജ് വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു വിളിയുടെ ഉദ്ദേശ്യം. ഡിപ്ലൊമാറ്റിക് ബാഗേജിലൂടെ സാധാരണ എന്തൊക്കെ സാധനങ്ങളാണ് അയയ്ക്കാറുള്ളതെന്നും ഞാൻ ചോദിച്ചു. കാരണം ഇത്തരം ബാഗേജുകളുടെ സ്വഭാവത്തെപ്പറ്റി എനിക്ക് യാതൊരു ധാരണയുമില്ലാത്തതിനാലാണ് കോൺസുൽ ജനറലിൻ്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയായ സ്വപ്നയെ വിളിച്ചന്വേഷിച്ചത്. മാത്രമല്ല ഇത് സംബന്ധിച്ചുള്ള കോൺസുലേറ്റിൻ്റെ വിശദീകരണം കൂടി ഞാൻ ആരാഞ്ഞു- അനിൽ നമ്പ്യാരുടെ ഫേസ്ബുക്ക് പോസ്റ്റിലെ പ്രധാന ഭാഗം ഇതാണ്. 

തൻ്റെ ചോദ്യങ്ങൾക്ക് വളരെ കൂളായാണ് സ്വപ്ന മറുപടി നൽകിയതെന്നും ബാഗേജിനെപ്പറ്റി അറിയില്ലയെന്നും കോൺസുൽ ജനറൽ ദുബായിലാണെന്നും അവർ പറഞ്ഞുവെന്നും അനിൽ നമ്പ്യാർ വ്യക്തമാക്കുന്നുണ്ട്. കോൺസുലേറ്റ് സംശയത്തിൻ്റെ നിഴലിൽ നിൽക്കുന്നതിനാൽ ആധികാരികമായ ഒരു വിശദീകരണത്തിൻ്റെ അനിവാര്യത താൻ ചൂണ്ടിക്കാട്ടിയപ്പോൾ കോൺസുൽ ജനറലിനെ ബന്ധപ്പെട്ട ശേഷം തിരിച്ചു വിളിക്കാമെന്ന് അവർ തനിക്ക് ഉറപ്പ് നൽകിയെന്നും കൃത്യം ഒരു മണിക്കുറിന് ശേഷം അവരെന്നെ തിരിച്ചു വിളിച്ച് അത്തരമൊരു ബാഗേജ് അയച്ചിട്ടില്ലെന്നും വ്യക്തമാക്കിെന്നുമാ് അനിൽ നമ്പ്യാരുടെ വിശദീകരണത്തിൽ പറയുന്നത്. 

 ഉടൻ തന്നെ വാർത്ത ഡെസ്കിൽ വിളിച്ച് കൊടുക്കുകയും അത് സംപ്രേഷണം ചെയ്യുകയുമായിരുന്നു എന്നുള്ള കാര്യവും ജനം ടിവിയുടെ വാർത്താ ബുള്ളറ്റിൻ പരിശോധിച്ചാൽ ഇത് മനസ്സിലാകുമെന്നും നമ്പ്യാർ ചൂണ്ടിക്കാട്ടുന്നു. യുഎഇ കോൺസുൽ ജനറലിൻ്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറി സ്ഥാനത്ത് നിന്നും സ്വപ്ന മാറിയെന്നറിയാതെ സ്വപ്നയുടെ പേഴ്സണൽ നമ്പരിലേക്ക് ഫോൺ വിളിച്ചതും സ്വപ്ന തീരിച്ചുവളിച്ചതുമൊക്കെ സ്വഭകാവികമായും സംഭവിച്ചതാണോ എന്നാണ് സമുഹമാധ്യമങ്ങൾ ഉയർത്തുന്ന ചോദ്യവും. 

എനിക്ക് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്ന്കാണിച്ച് ഒരു ഓൺലൈൻ മാധ്യമത്തിലൂടെതത്പരകക്ഷികൾ…

Posted by ANIL NAMBIAR on Wednesday, July 15, 2020

ഇതോടൊപ്പം മുമ്പ് വ്യാജരേഖാ കേസിൽ അനിൽ നമ്പ്യാരെ അറസ്റ്റു ചെയ്ത വാർത്തയും പലരും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുമുണ്ട്.