കുറച്ചു ദിവസത്തേക്കുള്ള അടച്ചിടൽ കോവിഡ് വ്യാപനം തടയില്ല: വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞർ

single-img
15 July 2020

കുറച്ച് ദിവസത്തേക്ക് മാത്രമായി പ്രഖ്യാപിക്കുന്ന ലോക്ക്ഡൗണ്‍ കോവിഡ് വ്യാപനം തടയില്ലെന്ന് ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തൽ. ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ കോവിഡ് വ്യാപനം തടയാനായി ഇപ്പോള്‍ പ്രഖ്യാപിക്കുന്ന ലോക്ക്ഡൗണ്‍ ഫലപ്രദമാവില്ലെന്നും, അത് സമൂഹ വ്യാപനം വൈകിപ്പിക്കുകയേ ഉള്ളുവെന്നുമാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. 

ഇത്തരത്തിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് കൊറോണ വൈറസ് ശൃംഖല വേര്‍പെടുത്താന്‍ സഹായിക്കില്ല. രോഗ വ്യാപനം വൈകിപ്പിക്കുക മാത്രമേ ഇതിലൂടെ സാധിക്കുന്നുള്ളു. ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ കുറിച്ച് പഠനം നടത്തിയ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി എത്തുന്നത്. ചെന്നൈയിലും കോവിഡ് രൂക്ഷമായ മറ്റ് ഭാഗങ്ങളിലും തമിഴ്‌നാട് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ബംഗളൂരുവും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 

കഴിഞ്ഞ ദിവസം കോവിഡിനെ മരുന്ന് കണ്ടെത്താന്‍ സഹായിക്കുന്ന നേട്ടവുമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയന്‍സ് എത്തിയിരുന്നു. കോവിഡ് ബാധിതനായ രോഗിയുടെ സ്രവത്തില്‍ നിന്നെടുത്ത സാര്‍സ് കോവി 2 വൈറസ് സെല്‍ കള്‍ച്ചര്‍ ചെയ്യുകയായിരുന്നു ഐഎല്‍എസ്. വെറോ സെല്‍ കള്‍ച്ചര്‍ വഴി നിര്‍വീര്യമാക്കിയ വൈറസ് കോശം ഉപയോഗിച്ച് വാക്‌സിന്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം.