ഇപ്പോൾ ലോകത്തുണ്ടാകുന്ന കോവിഡ് ബാധയിൽ പകുതിയും രണ്ടു രാജ്യങ്ങളിൽ നിന്നും

single-img
14 July 2020

ഇക്കഴിഞ്ഞ ഞാ​യ​റാ​ഴ്ച ലോ​ക​ത്തു​ണ്ടാ​യ പു​തി​യ കോ​വി​ഡ് ബാ​ധ​യി​ൽ പ​കു​തി​യും ര​ണ്ടു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​ണെ​ന്ന് വ്യക്തമാക്കി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ഡ​ബ്ല്യു​എ​ച്ച്ഒ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ടെ​ഡ്രോ​സ് അ​ഥ​നം ഗ​ബ്രി​യേ​സി​സ് ആ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. എന്നാൽ  ര​ണ്ടു രാ​ജ്യ​ങ്ങ​ളു​ടെ പേ​രു​ക​ൾ അ​ദ്ദേ​ഹം പ​റ​ഞ്ഞി​ല്ല. 

ലോ​കാ​രോ​ഗ്യ സം​ഘ​ട​നാ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ രാ​ജ്യ​ങ്ങ​ളു​ടെ പേ​രു​ക​ൾ വി​ശ​ദീ​ക​രി​ച്ചി​ല്ലെ​ങ്കി​ലും ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം അ​മേ​രി​ക്ക, ബ്ര​സീ​ൽ, ഇ​ന്ത്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി 1,12,000 കേ​സു​ക​ളാ​ണ് ഞാ​യ​റാ​ഴ്ച റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഞാ​യ​റാ​ഴ്ച പു​തു​താ​യി രോ​ഗം ബാ​ധി​ച്ച​ത് 2,30,000 പേ​ർ​ക്കാ​ണ്. അ​തി​ൽ 80 ശ​ത​മാ​ന​വും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത് 10 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യാ​ണ്. മാ​ത്ര​മ​ല്ല, മൊ​ത്തം രോ​ഗ​ബാ​ധ​യു​ടെ പ​കു​തി​യും ര​ണ്ടു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​ണു​ണ്ടാ​യ​ത്.- അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.