മുതിർന്നവരും കുട്ടികളും സിനിമ കാണണ്ട: ജൂലെെ 31 നു ശേഷം സിനിമാ തിയേറ്ററുകളും ജിമ്മുകളും തുറന്നേക്കും

single-img
14 July 2020

കോവിഡ് രോ​ഗവ്യാപനത്തെത്തുടർന്ന് അടച്ചിട്ട  രാ​ജ്യ​ത്തെ സി​നി​മാ തീ​യ​റ്റ​റു​ക​ളും ജി​മ്മു​ക​ളും ജൂ​ലൈ 31ന് ​ശേ​ഷം തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യേ​ക്കു​മെ​ന്ന് സൂ​ച​ന. അ​തോ​ടൊ​പ്പം അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ തു​ട​ങ്ങു​ന്ന കാ​ര്യ​വും കേ​ന്ദ്ര സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കു​ന്നതായി റിപ്പോർട്ടുണ്ട്.

കർശന മാനദണ്ഡങ്ങളോടെയാകും ഇവയ്ക്ക് പ്രവർത്തിക്കാൻ അനുമതി നൽകുക.  മു​തി​ര്‍​ന്ന​വ​രെ​യും കു​ട്ടി​ക​ളെ​യും സി​നി​മാ തി​യേ​റ്റ​റി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കി​ല്ല. 15നും 50​നും ഇ​ട​യി​ലു​ള്ള​വ​ര്‍​ക്കു​ മാ​ത്ര​മാ​യി​രി​ക്കും അ​നു​മ​തി. നി​ശ്ചി​ത അ​ക​ലം​പാ​ലി​ച്ചാ​യി​രി​ക്ക​ണം തീ​യ​റ്റ​റി​ൽ ആ​ളു​ക​ളെ ഇ​രു​ത്താ​നെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

അ​തേ​സ​മ​യം, കോ​വി​ഡ് പ​രി​ശോ​ധ​ന നെ​ഗ​റ്റീ​വ് ആ​യ​വ​രെ മാ​ത്ര​മേ 31ന് ​ശേ​ഷം വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കാ​വൂ​വെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ങ്കി​ല്‍ 48 മു​ത​ല്‍ 72 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ മാ​ത്ര​മേ വി​മാ​ന​ത്തി​ല്‍ യാ​ത്ര​ചെ​യ്യാ​നാ​കൂ.