ഭാവനയുടെ കന്നഡ ചിത്രം ‘ഭജറംഗി 2’: ഒഫീഷ്യല്‍ ടീസര്‍ കാണാം

single-img
13 July 2020

മലയാള നടി ഭാവന നായികയായി അഭിനയിക്കുന്ന ഭജറംഗി 2 എന്ന കന്നഡ ബിഗ്ബജറ്റ് ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. കന്നട സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ ശിവരാജ് കുമാറാണ് ഈ സിനിമയിൽനായകവേഷത്തിലെത്തുന്നത്.

ഇന്ന് അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ ടീസര്‍ പുറത്തുവിട്ടത്. 2013ല്‍ പ്രദർശനത്തിനെത്തിയ ഫാന്റസി ആക്ഷന്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഭജറംഗി 2. ജയണ്ണ ഫിലിംസിന്റെ ബാനറില്‍ ജയണ്ണ, ഭോഗേന്ദ്ര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.