സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷ മാസം 16ന്

single-img
13 July 2020

കോവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായി തുടരുമ്പോഴും സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് മാറ്റമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷ ഈ മാസം 16ന് നടക്കുമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചായിരിക്കും പരീക്ഷ നടത്തുന്നതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്തെ സിബിഎസ്ഇ പ്ലസ്ടു ഫലം പുറത്തുവന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. അതേസമയം സംസ്ഥാന ഹയർ സെക്കൻഡറി പരീക്ഷാഫലം ബുധനാഴ്ച പുറത്തുവരും. സാധാരണ ഗതിയില്‍ രണ്ടു ദിവസമായി നടക്കുന്ന പരീക്ഷ മാറിയ സാഹചര്യത്തില്‍ ഒരു ദിവസം തന്നെ പൂര്‍ത്തിയാക്കാനാണ് തീരുമാനം.

സംസ്ഥാന സര്‍ക്കാര്‍ ഏപ്രില്‍ 20 മുതല്‍ രണ്ടുദിവസമായി പരീക്ഷ നടത്താനാണ് ആദ്യം തീരുമാനിച്ചത് എങ്കിലും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റിവെയ്ക്കുകയായിരുന്നു. നിലവില്‍ സംസ്ഥാനത്ത് ഹയർസെക്കൻഡറിയുടെ മാർക്കും എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ മാർക്കും തുല്യ അനുപാതത്തിൽ സമീകരിച്ചു തയാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലാണ് എൻജിനീയറിങ് പ്രവേശനം നടത്തുക.
പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ ഓണ്‍ലൈനില്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്.