സന്ദീപ് വിളിച്ചിരുന്നെന്ന് അമ്മ, ആഡംബര കാർ വാങ്ങിയത് മുഴുവൻ പണവും നൽകാതെ

single-img
13 July 2020

സ്വര്‍ണക്കടത്ത് പ്രതി സന്ദീപ് നായര്‍ ഒളിവില്‍ കഴിയുന്നതിനിടെ വിളിച്ചിരുന്നതായി അമ്മയുടെ വെളിപ്പെടുത്തല്‍. വ്യാഴാഴ്ചയാണ് സന്ദീപ് തന്റെ മൊബൈലിലേക്ക് വിളിച്ചത്.എല്ലാക്കുറ്റവും തന്റെ തലയില്‍ കെട്ടിവച്ച് പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് സന്ദീപ് കരയുകയായിരുന്നുവെന്നും അമ് പറഞ്ഞു. 

ഇക്കാര്യങ്ങള്‍ മാധ്യമങ്ങളെ അറിയിക്കണം. ഒട്ടേറെ കടങ്ങളുണ്ടെന്നും ആഡംബരക്കാര്‍ പഴയത് വാങ്ങിയത് മുഴുവന്‍ പണം നല്‍കാതെയാണെന്നും പറഞ്ഞതായും സന്ദീപിൻ്റെ മാതാവായ ഉഷ മാധ്യമങ്ങളോട് പറഞ്ഞു. 

അതിനിടെ എന്‍ഐഎ അറസ്റ്റുചെയ്ത  സ്വപ്‌നയുടെയും സന്ദീപിന്റെയും കസ്റ്റഡി അപേക്ഷയില്‍ തീരുമാനം ഇന്നുണ്ടാകും. മൂന്നു ദിവസത്തേക്ക് എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്ത ഇരുവരും അങ്കമാലിയിലെയും തൃശൂരിലെയും കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ്. ഇരുവരുടെയും  കോവിഡ് പരിശോധനഫലം നെഗറ്റീവാണെന്ന റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാക്കും. അതോടൊപ്പം എന്‍ഐഎയുടെ പത്തുദിവസത്തെ കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കും.