`പെെലറ്റ്´ മാറിപ്പറക്കുമോ? രാജസ്ഥാനിലെ കോൺഗ്രസ് `വിമാനം´ പ്രതിസന്ധിയിൽ

single-img
13 July 2020

രാജസ്ഥാനില്‍ ഭരണപ്രതിസന്ധി തുടരുന്നു. മുഖ്യമന്ത്രി അശോക് ഗെഹലോട്ടിന്റെയും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെയും വിഭാഗങ്ങള്‍ തമ്മിലുള്ള അഭിപ്രായഭിന്നതയാണ് കോണ്‍ഗ്രസ് ഭരണത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പ്രശ്‌നപരിഹാരത്തിന് മുതിര്‍ന്ന നേതാക്കളായ രണ്‍ദീപ്‌സിങ് സുര്‍ജേവാല, അജയ് മാക്കന്‍ എന്നിവരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ജയ്പുരിലേക്കയച്ചിട്ടുണ്ട്. 

കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം ഇന്ന് വിളിച്ചുചേര്‍ത്തിട്ടുണ്ട്. യോഗത്തില്‍ നിരീക്ഷകരായ സുര്‍ജേവാല, അജയ് മാക്കന്‍ എന്നിവര്‍ക്ക് പുറമെ, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പങ്കെടുക്കും. എന്നാല്‍ എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന നിലപാടിലാണ് സച്ചിന്‍ പൈലറ്റ്. 

ബിജെപിയിലേക്ക് പോകില്ലെന്ന് സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപി മുഖ്യമന്ത്രിസ്ഥാനം നല്‍കുകയാണെങ്കില്‍ പോകാന്‍ തയ്യാറായേക്കുമെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനുപകരം കേന്ദ്രമന്ത്രിസ്ഥാനം ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി. ശ്രമിച്ചെന്ന പരാതിയില്‍ ചോദ്യംചെയ്യാന്‍ ഹാജരാവാന്‍ രാജസ്ഥാന്‍ ആന്റി ടെററിസ്റ്റ് സ്‌ക്വാഡും സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും  ഉപമുഖ്യമന്ത്രിയായ സച്ചിന്‍ പൈലറ്റിനോട് ആവശ്യപ്പെട്ടതാണ് ഭരണപ്രതിസന്ധിക്ക് ഇടയാക്കിയത്. മുഖ്യമന്ത്രി അശോക് ഗെഹലോട്ടിന് ഈ വകുപ്പുകള്‍.