സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; സമ്പർക്കത്തിലൂടെ രോഗം പടര്‍ന്നത് 144 പേർക്ക്

single-img
13 July 2020

സംസ്ഥാനത്ത് ഇന്ന് 449 പേർക്കാണ് കൊവിഡ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. ഇവരിൽ 140 പേർ വിദേശത്തുനിന്നും 64 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തിയതാണ് എന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 144 പേർക്കാണ്. ഇതില്‍ 18 പേരുടെ ഉറവിടം അറിയില്ല എന്നത് ആശങ്കയുണ്ടാക്കുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക് ജില്ല തിരിച്ച്: ആലപ്പുഴ-119, തിരുവനന്തപുരം-63, മലപ്പുറം-47, പത്തനംതിട്ട-47, കണ്ണൂര്‍-44, കൊല്ലം-33, പാലക്കാട്-19, കോഴിക്കോട്-16, എറണാകുളം-15, വയനാട്-14, കോട്ടയം-10, തൃശൂര്‍-9, കാസര്‍കോട്-9, ഇടുക്കി-4 എന്നിങ്ങിനെയാണ്.

അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും നാല് അഗ്നിശമന സേനാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് സംസ്ഥാനത്ത് രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് 813 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 162 ഇന്ന് രോഗമുക്തി നേടുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു.

ഇന്ന് ഫലം നെഗറ്റീവായവരുടെ ജില്ലതിരിച്ചുള്ള കണക്ക് ഇങ്ങിനെയാണ്‌: തിരുവനന്തപുരം 3, കൊല്ലം 10, പത്തനംതിട്ട 2, ആലപ്പുഴ 7, കോട്ടയം 12, എറണാകുളം 12, തൃശൂര്‍ 14, പാലക്കാട് 25, മലപ്പുറം 28, കോഴിക്കോട് 8, വയനാട് 16, കണ്ണൂര്‍ 20, കാസര്‍കോട് 5.

അവസാന 24 മണിക്കൂറിനിടെ 12,230 സാംപിളുകളാണ് പരിശോധിച്ചത്. കേരളത്തിൽ ഇപ്പോൾ 51 കൊവിഡ് ക്ലസ്റ്ററുകളുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്താകെ 223 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്.

Media Briefing

Media Briefing

Posted by K K Shailaja Teacher on Monday, July 13, 2020