ശബരിമല പോലെ ഇത്‌ ഭക്തജനങ്ങളുടെ വിജയം; സുപ്രീം കോടതിയുടെ ശ്രീപത്മനാഭ ക്ഷേത്ര വിധിയില്‍ രമേശ്‌ ചെന്നിത്തല

single-img
13 July 2020

തിരുവനന്തപുരം ശ്രീപത്മനാഭ ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും സംരക്ഷിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി സ്വാഗതാർഹമാണ്‌. ശബരിമലയിൽ എന്ന പോലെ ഇത്‌ ഭക്തജനങ്ങളുടെ വിജയമാണ്‌. മുൻ യുഡിഎഫ്‌ സർക്കാർ എടുത്ത നിലപാടിന്‍റെ അംഗീകാരം കൂടിയാണിതെന്ന് പ്രതിപക്ഷ നേതാവ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

നിലവിൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ ഭരണച്ചുമതല രാജ കുടുംബത്തിനില്ലെന്ന കേരളാ ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി ഇന്ന് തള്ളിയത്.ഇതോടൊപ്പം ക്ഷേത്ര ഭരണത്തിന് രാജ കുടുംബാംഗങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാർ പ്രതിനിധികളും അടങ്ങുന്ന പുതിയ കമ്മിറ്റി രൂപീകരിക്കാനുള്ള തിരുവിതാംകൂർ രാജകുടുംബത്തിന്‍റെ നിർദേശവും സുപ്രീം കോടതി ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചിരുന്നു.

ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും സംരക്ഷിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി സ്വാഗതാർഹമാണ്‌. ശബരിമലയിൽ എന്ന പോലെ ഇത്‌ ഭക്തജനങ്ങളുടെ വിജയമാണ്‌, മുൻ യുഡിഎഫ്‌ സർക്കാർ എടുത്ത നിലപാടിന്റെ അംഗീകാരം കൂടിയാണിത്.

Posted by Ramesh Chennithala on Monday, July 13, 2020