തുടർച്ചയായ രണ്ടാം ദിവസവും കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; പിടിയിലായത് കാസര്‍കോട് സ്വദേശി

single-img
13 July 2020

തുടർച്ചയായ രണ്ടാം ദിവസവും കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സ്വർണവേട്ട. ഇന്ന് ദുബായിൽ നിന്ന് എത്തിയ യാത്രക്കാരനായ കാസർകോട് ജില്ലയിലെ മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഇർഫാനിൽ നിന്നാണ് കസ്റ്റംസ് 600 ഗ്രാം സ്വർണം പിടികൂടിയത്.

ഇന്ത്യൻ വിപണിയിൽ ഇതിന് ഏതാണ്ട് 27 ലക്ഷം രൂപ വില വരും. കഴിഞ്ഞ ഞായറാഴ്ച കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മാത്രം ഒരു കോടി ഇരുപത് ലക്ഷത്തിൻ്റെ സ്വർണം 7 പേരിൽ നിന്നായി പിടികൂടിയിരുന്നു.

സ്വർണം യാത്രക്കാർ കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തിലും ബെൽറ്റിലുമാക്കി ഒളിപ്പിച്ചു കടത്തുകയായിരുന്നു. നാദാപുരം, കാസർകോട് സ്വദേശികളാണ് ആ ദിവസവും പിടിയിലായത്. ഇതിനെ തുടർന്നുള്ള തുടർപരിശോധനകളുടെ ഭാഗമായാണ് ഇന്ന് വീണ്ടും സ്വർണം പിടികൂടിയത്.