കോവിഡ് വൈറസ് വായുവിലൂടെ പകരും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

single-img
13 July 2020

ലോകമാകെ ഭീതി പടർത്തി വ്യാപിക്കുന്ന കോവിഡ് വൈറസ് വായുവിലൂടെയും പകരുമെന്ന തെളിവുകള്‍ പുറത്തുവരുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കൊവിഡ് 19യുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സാങ്കേതിക വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് ആണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്.

രോഗ ബാധിതരായ വ്യക്തികൾ ചുമ, തുമ്മല്‍ എന്നിവയിലൂടെ പുറന്തള്ളപ്പെടുമ്പോള്‍ മാത്രം ചെറിയ തുള്ളികളായി ഇവ വായുവിലൂടെ ചുറ്റുപാടും പകരുമെന്നാണ് പുതിയ കണ്ടെത്തല്‍. ഇത്തരത്തില്‍ വ്യാപിക്കുന്ന ചെറിയ കണികകള്‍ വായുവില്‍ ഒളിഞ്ഞിരുന്ന് ആളുകളെ ബാധിക്കുമെന്നാണ് 32 രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകരുടെ കണ്ടെത്തല്‍.

തങ്ങള്‍ ലഭ്യമായ തെളിവുകളെ അംഗീകരിക്കുന്നുണ്ടെങ്കിലും അതിന് ഉറപ്പ് നല്‍കാനായിട്ടില്ലെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് വിശകലനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും മരിയ വാന്‍ കെര്‍ഖോവ് അറിയിച്ചു.