ബിജെപിയിലേക്ക് പോകരുത്; സച്ചിൻ പൈലറ്റ് തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ്

single-img
13 July 2020

കോൺഗ്രസിൽ നിന്നും ഇടഞ്ഞുകൊണ്ട് ബിജെപിയിലേക്ക് ചേക്കാറാൻ രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് ശ്രമിക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടെ അദ്ദേഹത്തോട് കോണ്‍ഗ്രസിലേക്ക് മടങ്ങിവരണമെന്ന് ഹൈക്കമാന്റ്. കോൺഗ്രസിലേക്ക്മടങ്ങി വന്നാല്‍ സച്ചിനെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ഹൈക്കമാന്റ് അറിയിക്കുകയായിരുന്നു. അദ്ദേഹത്തോട് പാർട്ടിയിലേക്ക് തിരിച്ചുവരണമെന്നും പ്രശ്‌നങ്ങള്‍ സംസാരിച്ചു തീര്‍ക്കാമെന്നും ഹൈക്കമാന്റ് അറിയിച്ചിട്ടുണ്ട്.

ബിജെപിയിലേക്ക് പോകാതെ പിടിച്ചുനിർത്താൻ സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് ശ്രമം തുടരവെ രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്ശക്തി തന്റെ തെളിയിച്ചു. നിയമസഭയിലെ നൂറ് എംഎല്‍എമാരെ ജയ്പൂരിലെ വസതിയിലെത്തിച്ചാണ് ഗെലോട്ട് തന്റെ സര്‍ക്കാരിന്റെ ശക്തി പ്രകടിപ്പിച്ചത്. സംസ്ഥാനത്തെ 30 എംഎല്‍എമാര്‍ തനിക്കൊപ്പമാണെന്ന സച്ചിന്‍ പൈലറ്റിന്റെ അവകാശ വാദത്തിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ ശക്തിപ്രകടനം.