സ്വർണ്ണ കടത്തിലെ പ്രതി ഞാനല്ല, പ്രചരിക്കുന്ന ചിത്രം എന്‍റേത് തന്നെ; ഫൈസല്‍ ഫരീദ് പറയുന്നു

single-img
12 July 2020

കേരളത്തിലും രാജ്യത്തും വൻ രാഷ്ട്രീയ വിവാദമായ സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി എന്ന രീതിയില്‍ വ്യാപകമായിപ്രചരിക്കുന്ന ചിത്രം തന്‍റേത് തന്നെയെന്നും എന്നാൽ പ്രതി താനല്ലെന്നും പ്രചരിച്ച ചിത്രത്തിന്‍റെ ഉടമയായ ഫൈസല്‍ ഫരീദ് പറയുന്നു. താൻ ഒരിക്കലും സംസ്ഥാനത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് ഒരു സാധനവും അയച്ചിട്ടില്ലെന്നും സ്വപ്നയെയോ, സന്ദീപിനെയോ തനിക്ക് അറിയില്ലെന്നും ഫൈസല്‍ ഫരീദ് പറഞ്ഞു.

സ്വർണ്ണ കടത്തുകേസിലെ പ്രതി എന്ന രീതിയിൽ തന്റെ ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫൈസല്‍ ഫരീദ് അറിയിച്ചു. തിരുവനന്തപുരം വിമാന താവളത്തിൽ ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ പ്രതിപ്പട്ടികയിൽ അന്വേഷണ ഏജൻസിയായ എൻഐഎ മൂന്നാം സ്ഥാനത്ത് ഉൾപ്പെടുത്തിയ പേരാണ് ഫൈസൽ ഫരീദിന്‍റേത്. കേസിലെ മറ്റു പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഫൈസൽ ഫരീദ് ആരാണ് എന്നത് ഇപ്പോഴും ആർക്കും അറിയില്ല.