എല്ലാ സ്ഥലത്തും സ്വർണത്തിന്റെ നിറം മഞ്ഞ, കേരളത്തിൽ ഇത് ചുവപ്പ്: ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ

single-img
12 July 2020

തിരുവനന്തപുരം വിമാന താവളം വഴി നടന്ന സ്വർണക്കടത്ത് കേസിൽ സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ടെന്ന ആരോപണവുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. എല്ലാ സ്ഥലത്തും സ്വർണത്തിന്റെ നിറം മഞ്ഞയാണ്, എന്നാൽ കേരളത്തിൽ ഇത് ചുവപ്പാണ് എന്നും അദ്ദേഹം പറഞ്ഞു.

ഒരു ഐ ടി ഉദ്യോഗസ്ഥയും സംസ്ഥാന മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറിയും തമ്മിലുള്ള ബന്ധം എന്താണ് എന്നും അദ്ദേഹം ചോദിച്ചു. കാസർകോട്ട് ബിജെപിയുടെ ഓഫീസ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വർണ്ണ കടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതി. സാധാരണയായി’ചോർ കി ദാദി മേ ടിങ്ക’ എന്നൊരു ചൊല്ലുണ്ട്, അതിന്റെ അര്‍ത്ഥം മുഖ്യമന്ത്രിയുടെ ഓഫീസ് എവിടെയൊക്കെയോ ഇടപെട്ടിട്ടുണ്ടെന്നാണ് എന്നും ബിജെപി അധ്യക്ഷൻ ആരോപിച്ചു. കേരളത്തില്‍ എൽഡിഎഫും യുഡിഎഫും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്ന് ആരോപിച്ചു.

സംസ്ഥാനത്ത് ബിജെപിയെ പരാജയപ്പെടുത്താന്‍ ഇരുമുന്നണികളും ഒരുമിച്ചുപ്രവർത്തിക്കുകയാണെന്നും കേരളത്തിലെ ജനങ്ങൾ ബിജെപിക്കായി അണിനിരക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അതേപോലെ തന്നെ കേരളം കൊവിഡ് കണക്കുകൾ മറച്ചുവയ്ക്കുകയാണെന്നും നദ്ദ ആരോപണം ഉയര്‍ത്തി.