പ്രതീക്ഷിച്ചത് കൊറോണ, പക്ഷെ അത് ഡെങ്കിയില്‍ ഒതുങ്ങി; സോഷ്യല്‍ മീഡിയയില്‍ കുറിപ്പുമായി അമേയ മാത്യു

single-img
12 July 2020

കരിക്ക് എന്ന വെബ് സീരീസിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധേയായ താരമാണ് നടി അമേയ മാത്യൂ.
ഇവർ പിന്നീട് അഭിനയത്തിന് പുറമെ മോഡലായും തിളങ്ങിയിരുന്നു. കരിക്ക് ഹിറ്റായ ശേഷം ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ സിനിമകളിലും നടി അഭിനയിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ തന്റെ പുതിയ പോസ്റ്റില്‍ തനിക്ക് ഡെങ്കിപ്പനി പിടിപ്പെട്ട കാര്യമാണ് നടി ഇപ്പോൾ പറയുന്നത്. “കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയകളില്‍നിന്നും ഒരു ലീവ് എടുക്കണം എന്ന് വിചാരിച്ച നേരത്താണ് വഴിയേ പോയ ഡെങ്കു കുറച്ചുഡേയ്സ് എന്റെ കൂടെ കൂടിയത് എന്ന് നടി എഴുതുന്നു.

അതിനാൽ ഒരാഴ്ചക്കാലം ഹോസ്പിറ്റലില്‍ സുഖമായിരുന്നു. എന്തുതന്നെ ആയാലും കാണാതിരുന്നപ്പോള്‍ എന്നെ അന്വേഷിച്ച, എന്നെ ഒരുപാട് സ്‌നേഹിക്കുന്ന നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരുപാട് താങ്ക്‌സ്. ഞാൻ കൊറോണ ആണ് പ്രതീക്ഷിച്ചത്. പക്ഷെ ഡെങ്കിയില്‍ ഒതുങ്ങി എന്നും അമേയ മാത്യൂ തന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ എഴുതി. അതേസമയം അസുഖം അല്‍പം സീരിയസ് ആയിരുന്നു എങ്കിലും ഇപ്പോള്‍ ഭേദമായി വരുന്നതായും താരം ആരാധകരോട് കമന്റുകളിലൂടെ അറിയിച്ചു.