ബോളിവുഡ് നടന്‍ രഞ്ജന്‍ സേഗാള്‍ അന്തരിച്ചു

single-img
12 July 2020

ഹിന്ദി, പഞ്ചാബി സിനിമകളിലൂടെ ശ്രദ്ധ നേടിയ പ്രശസ്ത നടന്‍ രഞ്ജന്‍ സേഗാള്‍ അന്തരിച്ചു. 36 വയസായിരുന്നു അദ്ദേഹത്തിന് പ്രായം.ശരീരത്തിലെ മള്‍ട്ടിപ്പിള്‍ ഓര്‍ഗന്‍ ഫെയില്വറിനെത്തുടര്‍ന്ന് (Multiple organ failure) ചണ്ഡിഗഡിലുള്ള ആശുപത്രിയിലായിരുന്നു ഇന്ന് ഉച്ചയ്ക്ക് ശേഷം അന്ത്യം.

അതേസമയംവൈദ്യശാസ്ത്രത്തിന് കൃത്യമായി കണ്ടെത്താനാവാത്ത ഒരു രോഗാവസ്ഥയില്‍ ഏറെനാളുകളായി രഞ്ജന്‍ ചികിത്സയിലായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒമംഗ് കുമാറിന്റെ സംവിധാനത്തില്‍ 2016ല്‍ പുറത്തെത്തിയ സരബ്‍ജിത് എന്ന സിനിമയിലെ രഞ്ജന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

ഈ സിനിമയില്‍ ഐശ്വര്യ റായ് ബച്ചനും രണ്‍ദീപ് ഹൂദയ്ക്കുമൊപ്പം രവീന്ദ്ര പണ്ഡിറ്റ് എന്ന കഥാപാത്രമായാണ് അദ്ദേഹം തിരശീലയില്‍ എത്തിയത്. പിന്നീട് ഫോഴ്‍സ്, കര്‍മ്മ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ച രഞ്ജന്‍ പഞ്ചാബി സിനിമയിലെ പരിചിതമുഖമായിരുന്നു.